Categories: Diocese

വിശുദ്ധ പോള്‍ ആറാമന്റെ പേരില്‍ ലോകത്തിലെ ആദ്യ ദേവാലയത്തിന് നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറത്ത് തറക്കല്ലിട്ടു

വിശുദ്ധ പോള്‍ ആറാമന്റെ പേരില്‍ ലോകത്തിലെ ആദ്യ ദേവാലയത്തിന് നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറത്ത് തറക്കല്ലിട്ടു

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയുടെ പേരില്‍ തോട്ടുംപുറത്ത് നിര്‍മ്മിക്കുന്ന പുതിയ ദേവാലയത്തിന്റെ തറക്കല്ല് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ആശീര്‍വദിച്ചു. നെടുവാന്‍വിള ഹോളി ട്രിനിറ്റി ദേവാലയത്തിന്റെ ഉപ ഇടവകയായാണ് പുതിയ ദേവാലയം നിര്‍മ്മിക്കുക.

2018 ഒക്ടോബര്‍ 14-നാണ് പോപ്പ് ഫ്രാന്‍സിസ് പോള്‍ ആറാമന്‍ പാപ്പയെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തയത്. 1963 മുതല്‍ 1978 വരെ പോള്‍ ആറാമന്‍ ആഗോള കത്തോലിക്കാ സഭയുടെ തലവനായി പ്രവര്‍ത്തിച്ചു.

1500 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇടവക വികാരി ഫാ.ജോസഫ് ഷാഷി നേതൃത്വം നല്‍കും. ആഗസ്റ്റ് 6-നാണ് തിരുനാള്‍ ദിവസം. തിരുക്കർമ്മങ്ങളിൽ സന്യസ്തരും വിശ്വാസികളും പങ്കാളികളായി.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago