ജോസ് മാർട്ടിൻ
കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ദൈവ ദാസനുമായ ബിഷപ്പ് ജെറോമിന്റെ മുപ്പതാം ചരമ വാർഷികദിനം ആചരിച്ച് അനുസ്മരണത്തിന് തുടക്കം കുറിച്ചു. കോയിവിള ഇടവക വികാരി ഫാ.ജോളി എബ്രഹാം പതാക ഉയർത്തി ആരംഭം കുറിച്ച അനുസ്മരണ യോഗത്തിന് ഫാ.ജോളി എബ്രഹാം അധ്യക്ഷനായിരുന്നു. ഫാ.രാജേഷ് മാർട്ടിൻ, ശ്രീ.കിരൺ ക്രിസ്റ്റഫർ (കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ്), ശ്രീ.ജോർജ് മാനുവൽ (കെ.എൽ.സി.എ.), സെബാസ്റ്റ്യൻ ആന്റണി, ശ്രീ.സെബാസ്റ്റ്യൻ ജോസഫ്, ശ്രീ.ബെഞ്ചോ ടൈറ്റസ്, ശ്രീമതി മരിയ കെ.സി.വൈ.എം. രൂപതാ വൈസ് പ്രസിഡന്റ്, വിമൺ വിങ് കോഡിനേറ്റർ അഖില, സിനി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
അതോടൊപ്പം അഷ്ടമുടി കായലിന്റെ എട്ടു മുടികളെയും സ്പർശിച്ച് ബിഷപ്പ് ജെറോമിന്റെ ദീപ്ത സ്മരണകൾ ഉണർത്തികൊണ്ട് അനുസ്മരണ ജലഘോഷയാത്രയും സംഘടിപ്പിച്ചു. ജലഘോഷയാത്ര പിതാവിന്റെ ജന്മനാടായ കോയിവിളയിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സന്തോഷ് തുപ്പാശേരി ഉത്ഘാടനം ചെയ്തു. ജനപ്രതിനിധികളായ സജി അനിൽ, ടെൽമാ മേരി, എന്നിവർ പങ്കെടുത്തു.
കെ.സി.വൈ.എം. കൊല്ലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ദൈവദാസൻ ബിഷപ് ജെറോം അനുസ്മരണത്തിന്റെ ഭാഗമായി കോയിവിള സെന്റ് ആന്റണീസ് പള്ളിയങ്കണത്തിൽ നടത്തപ്പെട്ട “എക്സ്പോ-2022” കെ.സി.വൈ.എം. മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.എഡ്‌വേഡ് രാജു ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.