Categories: Kerala

ദൈവദാസൻ ബിഷപ്പ് ജെറോമിന്റെ പുണ്യസ്മരണയിൽ കെ.സി.വൈ.എം. കൊല്ലം രൂപത

നൂറ് കണക്കിന് വാഹനങ്ങൾ അണിനിരന്ന അനുസ്മരണ വാഹന റാലി രൂപതാ അധ്യക്ഷൻ ഫ്ലാഗ് ഓഫ്‌ ചെയ്തു...

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ദൈവദാസൻ ബിഷപ്പ് ജെറോം പിതാവിന്റെ ചരമ വാർഷികത്തിന്റെ സ്മരണമാചരിച്ചുകൊണ്ട് കെസിവൈഎം കൊല്ലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ വാഹനയാത്ര യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജെറോം പിതാവിന്റെ ജന്മസ്ഥലമായ കോയിവിളയിൽ നിന്നും, കബറിടമായ തങ്കശ്ശേരി ഇൻഫെന്റ് ജീസസ് കത്തീഡ്രലിലേക്ക് സംഘടിപ്പിക്കപ്പെട്ട അനുസ്മരണ യാത്രയ്ക്ക് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു നേതൃത്വം നൽകി.

രാവിലെ 6:30-ന് കോയിവിള സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്ന അനുസ്മരണ ദിവ്യബലിയ്ക്ക് കൊല്ലം രൂപതാ അധ്യക്ഷൻ റവ.ഡോ.പോൾ ആന്റണി മുല്ലശ്ശേരി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നൂറ് കണക്കിന് വാഹനങ്ങൾ അണിനിരന്ന അനുസ്മരണ വാഹന റാലി രൂപതാ അധ്യക്ഷൻ ഫ്ലാഗ് ഓഫ്‌ ചെയ്തു.

വിവിധ ഇടവകകൾ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 4 മണിയ്ക്ക് യാത്ര അവസാനിച്ചു. തുടർന്ന്, ജെറോം പിതാവിന്റെ കബറിടത്തിൽ നടന്ന പ്രത്യേക പ്രാർഥനയ്ക്ക് കൊല്ലം രൂപതാ വികാരി ജനറൽ റവ.മോൺ.വിൻസെന്റ് മച്ചാഡോ നേതൃത്വം നൽകി. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിക്കപ്പെട്ട വാഹന ജാഥ, ജെറോം പിതാവിനോടുള്ള ഭക്തി ഊട്ടി ഉറപ്പിക്കുന്ന ഒന്നായി മാറിയെന്ന് രൂപതാ പി.ആർ.ഓ. പറഞ്ഞു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

3 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago