അനിൽ ജോസഫ്
തിരുവനന്തപുരം: മുതിയാവിള വലിയച്ചന് എന്നറിയപ്പെടുന്ന ദൈവദാസന് ഫാ.അദെയോദാത്തൂസിന്റെ ശവകുടീരത്തില് നിന്നുളള വിശ്വാസ ദീപപ്രയാണം തുടങ്ങി. ഫാ.അദെയോ ദാത്തൂസിന്റെ 51- ാം ഓര്മ്മത്തിരുനാളിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഫാ.അദെയോദാത്തൂസ് സേവനം ചെയ്യ്തിട്ടുളള കാട്ടാക്കട താലൂക്കിലെ വിവിധ ദേവാലയങ്ങളില് പ്രയാണം ചെയ്യുന്ന ദീപശിഖ അടുത്ത ഞായറാഴ്ച വൈകിട്ട് 4 ന് വഴുതക്കാട് കാര്മ്മല്ഗിരി ആശ്രമ ദേവാലയത്തില് തിരിച്ചെത്തും. വിശ്വാസ ദീപശിഖാ പ്രയാണത്തിന് മുന്നോടിയായി നടന്ന ദിവ്യബലിക്ക് കാട്ടാക്കട ഫൊറോന വികാരി ഫാ.വല്സലന് ജോസ് മുഖ്യ കാര്മ്മികത്വം വഹിച്ചു. കാര്മ്മല്ഗിരി ആശ്രമം പ്രെയോര് ഫാ.അഗസ്റ്റിന് പുന്നോലിന് വചന സന്ദേശം നല്കി. കാര്മ്മല്ഹില്ലിലെ മുതിര്ന്ന വൈദികന് ഫാ.പാട്രിക് മുത്തേരിലാണ് വിശാസ ദീപശിഖ കൈമാറിയത്.
അടുത്ത ഞായറാഴ്ച നെയ്യാറ്റിന്കര ബിഷപ് ഡോ.വിന്സെന്റ് സാമുവല് കാര്മ്മല് ഹില് ആശ്രമ ദേവാലയത്തില് നടത്തുന്ന പൊന്തിഫിക്കല് ദിവ്യബലിയോടെ ഒരാഴ്ച നീണ്ടു നില്ക്കുന്ന ചടങ്ങുകള് സമാപിക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.