
അനിൽ ജോസഫ്
തിരുവനന്തപുരം: ബെല്ജിയം മിഷണറി ‘മുതിയാവിള വലിയച്ചന്’ എന്നറിയപ്പെടുന്ന ദൈവദാസന് ഫാ.അദെയോദാത്തൂസിന്റെ 125-Ɔο ജന്മവാര്ഷികം ആഘോഷിച്ചു. വഴുതക്കാട് കാര്മ്മല്ഹില് ആശ്രമ ദേവാലയത്തില് നടന്ന പൊന്തിഫിക്കല് ദിവ്യബലിക്ക് നെയ്യാറ്റിന്കര ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല് മുഖ്യകാര്മ്മികത്വം വഹിച്ചു. ചങ്ങനാശേരി അതിരൂപത സഹായ മെത്രാന് മാര് തോമസ് തറയില് വചന സന്ദേശം നല്കി.
ഫാ.അദെയോ ദാത്തൂസിന്റെ ജീവിതം വൈദീകര്ക്കും ശ്രൂശ്രൂഷകര്ക്കും അത്ഭുതവും മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യബലിയെ തുടര്ന്ന് കല്ലറയില് പ്രാര്ത്ഥനയും ഉണ്ടായിരുന്നു. ചടങ്ങില് ‘മുതിയാവിള വലിച്ചന്റെ സൂക്തങ്ങള്’ എന്ന പുസ്തകം നെയ്യാറ്റിന്കര രൂപത വികാരി ജനറല് മോണ്.ജി.ക്രിസ്തുദാസ് പ്രകാശനം ചെയ്തു. ഫാ.അദെയോദാത്തൂസിന്റെ 125-Ɔο ജന്മവാര്ഷിക ‘സ്മരണിക’ തിരുവനന്തപുരം അതിരൂപത വാകരി ജനറല് മോണ്.സി.ജോസഫ് പ്രകാശനം ചെയ്തു.
കര്മ്മലീത്താ സഭയുടെ മലബാര് പ്രൊവിന്സ് പ്രൊവിന്ഷ്യാള് ഫാ.ജേക്കബ് ഏറ്റുമാനൂര്ക്കാരന്, അമ്പൂരി ഫൊറോന വികാരി ഫാ.ജേക്കബ് ചീരംവേലിയില്, കാട്ടക്കട ഫൊറോന വികാരി ഫാ.വല്സലന് ജോസ്, ദൈവദാസന് അദെയോദാത്തൂസിന്റെ നാമകരണ നടപടികളുടെ വൈസ് പ്രോസ്റ്റുലേറ്റര് ഡോ.കുരിയന് ആലുങ്കല്, കാര്മ്മല് ഹില് ആശ്രമം പ്രെയോര് ഫാ.പീറ്റര് ചാക്യാത്ത് തുടങ്ങിയവര് പ്രസംഗിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.