അനിൽ ജോസഫ്
തിരുവനന്തപുരം: മുതിയാവിള വലിയച്ചന് എന്നറിയപ്പെടുന്ന ദൈവദാസന് അദെയോദാത്തൂസ് വിശുദ്ധിയും ചൈതന്യവും തുളുമ്പി നിന്ന വൈദിക ശ്രേഷ്ടനെന്ന് നെയ്യാറ്റിന്കര രൂപത ബിഷപ് ഡോ.വിന്സെന്റ് സാമുവല്. വഴുതക്കാട് കാര്മ്മല്ഗിരി ആശ്രമ ദേവലയത്തില് ദൈവദാസൻ അദെയോദാത്തൂസിന്റെ 52ാം അനുസ്മരണ ദിനത്തില് പൊന്തിഫിക്കല് ദിവ്യബലി മദ്ധ്യേ വചന സന്ദേശം നല്കുകയായിരുന്നു ബിഷപ്. പ്രേക്ഷിത പ്രവര്ത്തനങ്ങള്ക്കിടെ ദൈവദാസന് അദെയോദാത്തൂസ് ഒരു മിഷന് ഞായര് ദിനത്തിലാണ് മരണമടഞ്ഞത് അതിനാല് തന്നെ മിഷണറികള്ക്ക് വലിയ പ്രചോദനമാണ് ദൈവദാസന് നല്കുന്നതെന്നും ബിഷപ് കൂട്ടിച്ചേര്ത്തു.
കര്മ്മലീത്ത സഭയുടെ മലബാര് പ്രൊവിന്ഷ്യല് ഫാ.ജേക്കബ് ഏറ്റുമാനൂര്ക്കാരന്, നെയ്യാറ്റിന്കര രൂപത വികാരി ജനറല് മോണ്.ജി.ക്രിസ്തുദാസ്, വഴുതക്കാട് കാര്മ്മഗിരി ആശ്രമം പ്രെയോര് പീറ്റര് ചാക്യാത്ത്, ഫാ.കുര്യന് ആലുങ്കല് തുടങ്ങിയവര് സഹകാര്മ്മികരായി.
കോവിഡ് പ്രോട്ടോക്കോളുകള് പാലിച്ച് ചുരുക്കം വിശ്വാസികളുടെ സാനിധ്യത്തിലായിരുന്നു അനുസ്മര ചടങ്ങുകള്. പൊന്തിഫിക്കല് ദിവ്യബലിയെ തുടര്ന്ന് ദൈവദാസന് അദെയോദാത്തൂസിന്റെ കബറിടത്തില് നടന്ന പ്രാര്ത്ഥനയ്ക്ക് ബിഷപ് ഡോ.വിന്സെന്റ് സാമുവല് നേതൃത്വം നല്കി.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.