
അനിൽ ജോസഫ്
തിരുവനന്തപുരം: സമരത്തിന് തീരുമാനമായില്ലെങ്കിൽ താൻ ഉൾപ്പെടെയുള്ളവർ തുടർസമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് ആർച്ച് ബിഷപ്പ് സൂസപാക്യം. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മിഷൻ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ, അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി സെക്രട്ടറിയേറ്റ് നടയിൽ ഇന്ന് (ഒക്ടോബർ 20) നടക്കുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്പ്. വിദ്യാഭ്യാസവകുപ്പിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്ന രീതി കുറേനാളുകളായി നിലവിലുണ്ടെന്നും, വിദ്യാഭ്യാസ നയത്തെതന്നെ ഇടയ്ക്കിടയ്ക്ക് മാറ്റം വരുത്തുന്നത് പ്രതിഷേധാർഹമാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
വാഗ്ദാനങ്ങൾ മാത്രം നൽകുന്ന നിലപാടാണ് സർക്കാർ തുടരുന്നതെന്നും, കഴിഞ്ഞ അഞ്ചുവർഷമായി മൂവായിരത്തോളം അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അവസ്ഥയുണ്ടെന്നും ഡോ.സൂസപാക്യം . അധ്യാപകരോട് സർക്കാർ കാട്ടുന്നത് അന്യായം മാത്രമല്ല, അധ്യാപകരോട് കാട്ടുന്ന ക്രൂരത കൂടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരിഗണിക്കാമെന്ന് പറഞ്ഞു നിരന്തരമായി പറഞ്ഞു പറ്റിക്കുന്ന നിലപാടാണ് സർക്കാർ തുടരുന്നതെന്നും സൂസപാക്യം പിതാവ് ഓർമ്മിപ്പിച്ചു.
കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കെ,സി,ബി,സി, വിദ്യാഭ്യാസ കമ്മീഷൻ വൈസ് പ്രസിഡന്റ് ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി, ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ഡയറക്ടർ ഫാ.ചാൾസ് ലിയോൺ, പ്രസിഡന്റ് സാലു പതാലിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ്, തിരുവനന്തപുരം കോർപ്പറേറ്റ് മാനേജർ, നെയ്യാറ്റിൻകര കോർപ്പറേറ്റ് മാനേജർ ജോസഫ് അനിൽ, മലങ്കര കത്തോലിക്കാ സഭയുടെ കോർപ്പറേറ്റ് മാനേജർ ഫാ.വർക്കി ആറ്റുപുറം, എംഎൽഎ എം.വിൻസെന്റ് തുടങ്ങിയവർ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.