അനിൽ ജോസഫ്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര രൂപതയിലെ മുതിര്ന്ന വൈദികന് ഫാ.ടി.ജെയിംസ് നിര്യാതനായി, 85 വയസായിരുന്നു. പാലയിലെ പവിത്രാനം സെന്റ് അഗസ്റ്റിന് ദേവാലയാഗംമായ ഫാ.ജെംയിംസ് 1962-ലാണ് വൈദികനായി അഭിഷിക്തനായത്.
ഉത്തര്പ്രദേശിലെ വാരണാസിയിലെ ഇന്ത്യന് മിഷണറി സൊസൈറ്റിയിലാണ് വൈദിക പഠനം ആരംഭിച്ചത്. പൂനെ പേപ്പല് സെമിനാരിയില് നിന്ന് ഫിലോസഫി പഠനവും, തിയോളജി പഠനവും പൂര്ത്തീകരിച്ചു.
തുടർന്ന്, 1963-ല് മുതിയാവിള വലിയച്ചന് എന്നറിയപ്പെടുന്ന ദൈവദാസന് ഫാ.അദെയോദാത്തൂസിന്റെ സഹായിയായി സേവനമാരംഭിച്ച ഫാ.ടി.ജെയിംസ് തോന്നക്കല്, ചെമ്പൂര്, അരുവിക്കര, കീഴാറൂര്, കൊല്ലോട്, മണ്ണൂര്, പാറശാല ഇടവകകളില് സേവനം അനുഷ്ടിച്ചു.
ദൈവദാസന് അദെയോദാത്തൂസ് മുതിയാവിള ദേവാലയത്തില് വച്ച് മരിക്കുമ്പോഴും ഫാ.ജെയിംസ് കൂടെ ഉണ്ടായിരുന്നു. തുടര്ന്ന്, ഫാ.അദെയോദാത്തൂസിന്റെ സ്മരണയില് അദ്ദേഹം ഉപയോഗിച്ചിരുന്ന കട്ടിലിലാണ് ഫാ.ജെയിംസ് കിടന്നിരുന്നത്. ഏറെ നാളായി നെയ്യാറ്റിന്കര ബിഷപ്സ് ഹൗസില് വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
വെളളിയാഴ്ച രാവിലെ 10-ന് പാറശാല സെന്റ് പീറ്റര് ദേവാലയത്തില് സംസ്കാര ചടങ്ങുകള് നടക്കും. നാളെ വൈകിട്ട് 6 മണിക്ക് ഭൗതീക ശരീരം പാറശാല ദേവാലയത്തില് പൊതുദര്ശനത്തിനായി എത്തിക്കും.
പാല അന്തിനാട് ഞാറക്കാട്ട് ഹൗസില് പരേതരായ തോമസ്-ഏലിയാമ്മ ദമ്പതികളുടെ 5 മക്കളില് 3 ാംമനാണ്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.