
സ്വന്തം ലേഖകൻ
കൊച്ചി: സാർവത്രികസഭയിൽ എന്നപോലെ കേരള സഭയും പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും യഥാർത്ഥ അനുതാപവും ദൈവത്തിലുള്ള വിശ്വാസവും ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയും പരിഹരിക്കാൻ കഴിയുമെന്നും കെ.സി.ബി.സി. പ്രസിഡന്റ് ഡോ.സൂസപാക്യം. സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും, കെ.സി.ബി.സി.യുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികൾ പരാജയത്തിലേക്കുള്ള പാതകളല്ലെന്നും, ക്രിസ്തു വാഗ്ദാനം ചെയ്യുന്ന ദൈവരാജ്യം എന്ന സാധ്യതയിലേക്ക് ഒരുവന് പ്രവേശിക്കാനുള്ള മാർഗ്ഗം അനുതാപവും വിശ്വാസവുമാണെന്നും, അനുതാപവും വിശ്വാസവും ഉണ്ടെങ്കിൽ പുതിയ മനുഷ്യരാകാനും പുതിയ സാധ്യതകൾ കണ്ടെത്താനും കഴിയുമെന്നും, അങ്ങനെ അവർ ദൈവരാജ്യം എന്ന ദൈവമക്കളുടെ കൂട്ടായ്മയും ദൈവീക സാന്നിധ്യവും വീണ്ടും കണ്ടെത്തുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ഡോ.യൂഹനോൻ മാർ ക്രിസോസ്റ്റം അധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ആർച്ച്ബിഷപ്പ് തോമസ് മേനാംപറമ്പിൽ ‘പ്രേഷിതത്വം ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. മാർ റാഫേൽ തട്ടിൽ, മാർ തോമസ് തറയിൽ, സിസ്റ്റർ സിബി സി.എം.സി. എന്നിവർ പ്രസംഗിച്ചു.
പി.ഓ.സി.യില്‍ ഇന്നലെ ആരംഭിച്ച കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനം ആറിന് സമാപിക്കും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഈ സമ്മേളനത്തിൽ യോഗാപരിശീലനവും ക്രൈസ്തവ സമീപനങ്ങളും, കേരളത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ ഭീഷണിയും സഭയിലെ ആനുകാലിക പ്രശ്‌നങ്ങളും, കുട്ടികളുടെയും ദുര്‍ബലരുടെയും സുരക്ഷിതത്വം, ഓഖി ദുരിതാശ്വാസപുനരധിവാസപ്രവര്‍ത്തനങ്ങളുടെ അവലോകനം, പ്രളയ പുന:രധിവാസവും പുനര്‍നിര്‍മാണവും തുടങ്ങി സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും ചര്‍ച്ച ചെയ്യും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.