കോഴിക്കോട്: ദിവ്യകാരുണ്യ നാഥനായ ഈശോ ആരേയും ഉപേക്ഷിക്കുകയില്ലെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. ലോകസമാധാനത്തിനും സാഹോദര്യ കൂട്ടായ്മയ്ക്കും ഒരുങ്ങാനുമായി കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നടത്തിയ പതിനാലാമത് നാൽപ്പത് മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുടെ സമാപന സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.
മൂന്ന് ദിവസമായി നടന്ന ആരാധനയിൽ കോഴിക്കോട് രൂപതയിലെ ദേവാലയങ്ങളും കോൺവെന്റുകളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സംഘടനകളും നേതൃത്വം നൽകി.
വികാരി ജനറൽ മോൺ. ഡോ. തോമസ് പനക്കൽ, മോൺ. വിൻസെന്റ് അറയ്ക്കൽ, ഫൊറോന വികാരി റവ. ഡോ. വിൻസെന്റ് പുളിക്കൽ എന്നിവർ സമാപനകർമങ്ങൾക്ക് നേതൃത്വം നൽകി.
ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു ശേഷം ദിവ്യകാരുണ്യ ആശീർവാദത്തോടെ നാൽപ്പത് മണിക്കൂർ ആരാധനയ്ക്കു സമാപനമായി.
കടപ്പാട് : ജീവനാദം
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.