സാബു കുരിശുമല
കുരിശുമല: തെക്കൻ കുരിശുമല തീർത്ഥാടനത്തിന്റെ രാണ്ടാം ദിവസം ആയിരക്കണക്കിന് തീർത്ഥാടകർ കുരിശുമല കയറി. രാവിലെ മുതൽ തീർത്ഥാടകർ സംഘമായി എത്തിത്തുടങ്ങി. ഇടയ്‌ക്ക് പെയ്‌ത ചാറ്റൽമഴ തീർത്ഥാടകർക്ക് പുതിയ ഉന്മേഷം നൽകി.
7.30-നുള്ള പ്രഭാത ദിവ്യബലിക്ക് ഫാ. ജോഷി രഞ്‌ജൻ മുഖ്യകാർമ്മികനായി. തുടർന്ന് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രവും തീർത്ഥാടന കമ്മിറ്റിയും സംയുക്തമായി ആത്മാഭിഷേക ധ്യാനം നടത്തി. ആത്മീയ കൗൺസിലിംഗ്, പരിശുദ്ധ ജപമാല എന്നിവയും നടന്നു. വൈകുന്നേരം 4.30-ന് നടന്ന ആഘോഷമായ സമൂഹദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് മുഖ്യകാർമ്മികനായി. ഫാ. ഡി. ഷാജ്‌കുമാർ, ഫാ. രതീഷ് മാർക്കോസ്, ഫാ. പ്രദീപ് ആന്റോ, ഫാ. ജോസഫ് ഷാജി എന്നിവർ സഹകാർമ്മികരായി. ഫാ. ഷാജ്‌കുമാർ വചനസന്ദേശം നൽകി.
6.30-ന് ആറുകാണിയിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. മോൺ. ജി. ക്രിസ്‌തുദാസ് അധ്യക്ഷനായിരുന്നു. കുരിശുമല ഡയറക്ടർ മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ ആമുഖസന്ദേശം നൽകി. ശ്രീ. മനോതങ്കരാജ് എം.എൽ.എ. യോഗം ഉദ്‌ഘാടനം ചെയ്‌തു. പ്രിൻസ് എം.എൽ.എ. മുഖ്യ സന്ദേശം നൽകി. ഫാ. ജോൺ ഡി. ബ്രിട്ടോ, ഡോ. ഡി.കുമാരദാസ് മുൻ എം.എൽ.എ., ജോൺ തങ്കം, ഫാ. അഗസ്റ്റിൻ ആലപ്പുരയ്‌ക്കൽ, റവ. ജയകുമാർ, ശ്രീ. ചിറ്റാർ എസ്. രവിചന്ദ്രൻ, ശ്രീമതി ചിന്നമ്മ സേവ്യർ, ശ്രീമതി രാജിനി, ശ്രീ. ദേവരാജൻ, ശ്രീ. ജ്ഞാനദാസ്, ജി. അനിൽകുമാർ ആറുകാണിഎന്നിവർ പ്രസംഗിച്ചു.
സംഗമവേദിയിൽ സ്വരധാര സ്‌കൂൾ ഓഫ് മ്യൂസിക് ഒരുക്കിയ ക്രിസ്‌തീയ സംഗീതാർച്ചനയും ദൂരദർശനും സർഗ്ഗവീണ ക്രിയേഷൻസും ചേർന്നൊരുക്കിയ ക്രിസ്‌ത്യൻ ഡിവോഷണൽ മെഗാഷോയും ഉണ്ടായിരുന്നു.
തീർത്ഥാടകർ
ക്കായി കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപതാ സമിതിയുടെ നേതൃത്വത്തിൽ “പാഥേയം” സൗജന്യ ഉച്ചഭക്ഷണവും വിവിധ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ളവും ക്രമീകരിച്ചിരുന്നു. കൂടാതെ ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി വിഭാഗങ്ങളിലായി സൗജന്യ വൈദ്യസഹായവും വിവിധ സർക്കാർ വകുപ്പുകളുടെ സൗജന്യ സേവനവും ക്രമീകരിച്ചിട്ടുണ്ട്.
സേവന സന്നദ്ധരായ ഇരുന്നൂറോളം വോളന്റിയേഴ്‌സും പോലീസ് ഉദ്യോഗസ്ഥരും, ഗ്രീന്‍മിഷൻ പ്രവർത്തകരും തീർത്ഥാടകരെ സഹായിക്കാൻ സജീവമായി രംഗത്തുണ്ട്.
നെറുകയിൽ നടന്ന ദിവ്യബലികൾക്ക് ഫാ. ക്രിസ്റ്റിൻ, ഫാ. മരിയ അർപുതം, ഫാ. ഷാജി ഡി. സാവിയോ എന്നിവർ കാർമ്മികരായി. വിശുദ്ധ കുരിശിന്റെ ആരാധനാ കേന്ദ്രത്തിൽ ദിവ്യബലിയും കരിസ്‌മാറ്റിക് കമ്മിഷന്റെ നേതൃത്വത്തിൽ ജാഗരണ പ്രാർത്ഥനയും ഉണ്ടായിരുന്നു.
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.