സാബു കുരിശുമല
വെള്ളറട : “വിശുദ്ധ കുരിശ് മനുഷ്യമഹത്വത്തിന്റെ പ്രതീകം” എന്ന സന്ദേശവുമായി തെക്കൻ കുരിശുമലയുടെ 61-മാത് മഹാതീർത്താടനത്തിന് തുടക്കമായി. രാവിലെ 10.00-ന് നെയ്യാറ്റിൻകര മെത്രാസനമന്ദിരത്തിൽ നിന്നും ആരംഭിച്ച തീർത്ഥാടന പതാകയും ദിവ്യജ്യോതിയും വഹിച്ചു കൊണ്ടുള്ള ഇരുചക്ര പാഹന റാലിക്ക് കെ.സി.വൈ.എം നെയ്യാറ്റിൻകര രൂപതാ സമിതിയും തീർത്ഥാടനകമ്മിറ്റിയും നേതൃത്വം നൽകി. ഉച്ചയ്‌ക്ക് സംഗമവേദിയിൽ നെടുമങ്ങാട് ക്രിസ്‌ത്യൻ വേവ്‌സും, അസീസ്സി കമ്യൂണിക്കേഷൻസും ഭക്തിഗാനമേളയ്‌ക്കു നേതൃത്വം നൽകി.
02.00 മണിക്ക് വെള്ളറട ജംഗ്‌ഷനിൽ നിന്നാരംഭിച്ച വർണ്ണശബളമായി സാംസ്‌കാരിക ഘോഷയാത്രയിൽ പതിനായിരക്കണക്കിന് വിശ്വാസികൾ അണിനിരന്നു. വിവിധ സഭാ വിഭാഗങ്ങൾ, ഇടവകകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ നേതൃത്വം നൽകി.
03.00-മണിക്ക് ഭക്തിനിർഭരമായ തീർത്ഥാടന പതാകാപ്രയാണം ആനപ്പാറ ഫാത്തിമമാതാ കുരിശടിയിൽ നിന്ന് ആരംഭിച്ചു. കുടയാലുംമൂടിൽ നിന്ന് ആരംഭിച്ച ഇരുചക്രവാഹന റാലിയും അഞ്ഞൂറില്‍പരം വിശ്വാസികൾ പങ്കെടുത്തു.
04.30-ന് നെയ്യാറ്റിൻകര രൂപതാമെത്രാൻ ഡോ. വിൻസെന്റ് സാമുവൽ തീർത്ഥാടന പതാക ഉയർത്തി. നൂറുകണക്കിന് വൈദികരും സന്യസ്‌തരും പതിനായിരക്കണക്കിന് വിശ്വാസികളും തിരുക്കർമ്മങ്ങൾക്ക് സാക്ഷിയായി. തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയും നടന്നു.
06.30-ന് ഉദ്‌ഘാടന സമ്മേളനം സംഗമവേദിയിൽ നടന്നു. നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ അധ്യക്ഷനായിരുന്നു. ബഹു. കേരള നിയമസഭ ഡപ്യൂട്ടി സ്‌പീക്കർ ശ്രീ. വി. ശശി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പാറശ്ശാല എം.എൽ.എ. ശ്രീ. സി. കെ. ഹരീന്ദ്രന്റെ വികസന ഫണ്ടുപയോഗിച്ചു നവീകരിച്ച തീർത്ഥാടനപാത, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച ആശ്വാസ് വഴിയമ്പലം, മിനി ഓഡിറ്റോറിയം എന്നിവയുടെ ഉദ്‌ഘാടനവും ഇതോടൊപ്പം നടന്നു.
സമൂഹത്തിനും തീർത്ഥാടനകേന്ദ്രത്തിനും നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് ശ്രീ. സി. കെ. ഹരീന്ദ്രന്‍ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, ജില്ലാപഞ്ചായത്ത് അംഗം വിജിത്ര കെ. വി. തുടങ്ങിയവരെ സമ്മേളനത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ശ്രീ. വി.എസ്. ശിവകുമാർ എം.എൽ.എ., ശ്രീ. ഐ.ബി. സതീഷ് എം.എൽ.എ., ശ്രീ. ജി. നേശൻ, ശ്രീമതി ശോഭകുമാരി, ശ്രീ. ആനാവൂർ നാഗപ്പൻ, ശ്രീ. ജോൺ തങ്കം, ശ്രീ. ശശിധരൻ, ശ്രീ. ഡി.കെ. ശശി, ഫാ. പ്രദീപ് ആന്റോ, ശ്രീ.സാബു കുരിശുമല എന്നിവർ പ്രസംഗിച്ചു.
തീർത്ഥാടനത്തിനു മുന്നോടിയായി ഗ്രീന്‍മിഷനും തീർത്ഥാടന കമ്മിറ്റിയും സംയുക്തമായി വെള്ളറട മുതൽ കുടപ്പനമൂട്, കൂട്ടപ്പൂ, ആറുകാണി, പത്തുകാണി, കുടയാലുംമൂട്, നെട്ട വഴി കുരിശുമലവരെ ഹരിത മിഷൻ സൈക്കിൾ റാലിയും മൂന്നു ദിവസങ്ങളിലായി കെ.സി.വൈ.എം. രൂപതാസമിതിയുടെ നേതൃത്വത്തിൽ വിളംബര ബൈക്ക് റാലിയും നടന്നു
നാളെ രാവിലെ 07.30-ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ജോഷി രഞ്‌ജൻ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ആത്മാഭിഷേക ധ്യാനവും. വൈകുന്നേരം 04.30-ന് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും ആറുകാണിയിൽ ജനകീയ സദസ്സും നടക്കും.
നെറുകയിൽ വിവിധ സമയങ്ങളിലായി ദിവ്യബികളും പ്രാർത്ഥനാ ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. തീർത്ഥാടനത്തോടനുബന്ധിച്ച് പോലീസ്, മെഡിക്കൽ ഗതാഗതം, അഗ്നിശമനസേന, ജലവിഭവം, പൊതുമരാമത്ത്, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളുടെ സൗജന്യസേവനവും നെറുകയിലും തീർത്ഥാടന പാതകളിലുമായി ക്രമീകരിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.