അനില്‍ ജോസഫ്
കോട്ടയം: ഇന്നലെ നവമാധ്യമങ്ങളിലൂടെയാണ് ചങ്ങനാശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ വ്യത്യസ്തമായ ചിത്രങ്ങള്‍ പ്രചരിച്ചത് ബിഷപ്പ്സ് ഹൗസ് വളപ്പിലെ മഞ്ഞളിന്റെ വിളവെടുപ്പിന് തൂമ്പയെടുത്ത് ഇറങ്ങിയ പിതാവിന്റെ ചിത്രങ്ങളാണ് നവമാധ്യമങ്ങള്‍ വ്യത്യസ്തതയോടെ പങ്കുവച്ചത്. ഒരു സാധാരണക്കാരനായി ജുബ്ബയും പാന്റുമിട്ടിറങ്ങിയ പിതാവ് തോട്ടത്തില്‍ കൃഷിക്കാരനായി മാറുകയായിരുന്നു.
കൃഷിയെയും കര്‍ഷകരെയും ഒരുപോലെ സ്നേഹിക്കുകയും അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന അഭിവന്ദ്യ മാര്‍ പെരുന്തോട്ടം പിതാവ് കോവിഡിന്റെ തുടക്കകാലത്ത് നട്ട് നനച്ച മഞ്ഞളിന്റെ വിളവെടുപ്പ് നടത്തുന്നതിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അരമനയിലെ വിവിധ വകുപ്പുകളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദീക വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ബിഷപ്പ്സ് ഹൗസ് വളപ്പില്‍ വിവിധ ഇനത്തിലുള്ള പച്ചക്കറി കൃഷി ചെയ്തത്.
പടവലം, വഴുതന, വെണ്ട, പാവല്‍ തുടങ്ങിയവ കൂടാതെ കൃഷിയിടത്തില്‍ നല്ല രീതിയില്‍ മഞ്ഞളും വിളയിച്ചിട്ടുണ്ട്. ബിഷപ്പ്സ് ഹൗസിലെ കൃഷികള്‍ക്കും പ്രോത്സാഹനവും പ്രേരണയും നല്‍കുന്നതും അഭിവന്ദ്യ പിതാവാണ്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.