Categories: Vatican

ഉന്നതങ്ങളിൽ ഓശാന ….ജറുസലേം പ്രവേശനം അനുസ്മരിച്ച് ഓശാന ഞായര്‍…

ഓശാന ഞായര്‍ സമഗ്രമായ റിപ്പോര്‍ട്ട്

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി // തിരുവനന്തപുരം  : കര്‍ത്താവിന്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് ആഗോള കത്തോലിക്കാ സഭയില്‍  ഓശാന തിരുനാള്‍ അഘോഷിച്ചു . ദേവാലയങ്ങളില്‍ ഒാശാന പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ ഭക്തിയോടെ പങ്കെടുത്തു. വത്തിക്കാനില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

കോവിഡ് മഹാമാരി പടര്‍ന്നതിന് ശേഷം ആദ്യമായി വത്തിക്കാന്‍ സ്ക്വയറില്‍ വിശ്വാസ സമൂഹം അണി നിരന്നത് നവ്യാനുഭവമായി. പാപ്പ ഇത്തവണ കുരിത്തോല പ്രദക്ഷിണത്തില്‍ പങ്കെടുത്തില്ലെങ്കിലും തെരെഞ്ഞെടുക്കപ്പെട്ട വൈദികരും ബിഷപ്പുമെത്രാന്‍മാരും കര്‍ദിനാളന്‍മാരും പ്രദക്ഷണത്തിന് നേതൃത്വം നല്‍കി. ദൈവം പകര്‍ന്ന് നല്‍കിയ ക്ഷമ അഭ്യസിച്ച് ഈസ്റ്ററിലേക്കു  നാം നടന്നടുക്കണമെന്ന് പാപ്പ പറഞ്ഞു.

പിതാവേ ഇവരോട് ക്ഷമിക്കൂ എന്ന ഭാഗം ഉദ്ധരിച്ച് ആരംഭിച്ച പാപ്പയുടെ പ്രസംഗത്തില്‍ ക്ഷമയുടെ വിവിധ ഭാവങ്ങള്‍ പരാമര്‍ശിക്കപെട്ടു. സിബിസിഎെ പ്രസിഡന്റും മുബൈ അര്‍ച്ച് ബിഷപ്പും ഫ്രാന്‍സിസ് പാപ്പയുടെ ഉപദേശക സമിതി അംഗവുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ ബോബെയിലെ ഹോളി നെയിം കത്തീഡ്രല്‍ ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷണത്തിനും തിരുകര്‍മ്മങ്ങള്‍ക്കും പങ്കെടുത്തു.

 

കേരള കത്തോലിക്കാ സഭയിലും തിരുകര്‍മ്മങ്ങള്‍ ഭക്തി സാന്ദ്രമായി എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. മലങ്കര സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.

തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പൊലിത്ത  ആർച്ച് ബിഷപ്പ്  തോമസ് ജെ നെറ്റോ പാളയം സെന്റ് ജോസഫ് മെട്രോ പോളിറ്റന്‍ കത്തീഡ്രലില്‍ തിരുകര്‍മ്മങ്ങളില്‍് പങ്കെടുത്തു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലാണ് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തി പറമ്പില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തത് . തൃക്കൊടിത്താനം സെന്റ് സേവേ്യഴ്സ് ഫൊറോനപളളിയിലാണ് ചങ്ങനാശേരി അതിരൂപതാ മെത്രാന്‍ മാര്‍ ജോസഫ് പെരുന്തോട്ടം നേതൃത്വം നല്‍കി. തൃശൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ അഡ്രൂസ് താഴത്ത് തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

പാലാ രൂപതാധ്യക്ഷന്‍ പാലാ കത്തീഡ്രല്‍ ദേവാലയത്തിലാണ് തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തത് .

 

കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക്ക് കത്തിഡ്രല്‍ ദേവാലയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനന്തോട്ടത്തില്‍ കൊടുന്തരപ്പുളളി വിമല ഹൃദയപളളിയില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

പാലക്കാട് സുല്‍ത്താന്‍പേട്ട് രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ അബീര്‍ അന്തോണി സ്വാമി സുല്‍ത്താന്‍പേട്ട് സെന്റ് സെബാസ്റ്റ്യന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

 

കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കാരിക്കശേരി സെന്റ് മൈക്കിള്‍ കത്തിഡ്രലിലാണ് തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തത് .

 

നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ ബിഷപ്പ് ഡോ വിന്‍സെന്റ് സാമുവലും കോഴിക്കോട് ദൈവമാതാ കത്തിഡ്രലില്‍ ബഷപ്പ് വര്‍ഗ്ഗിസ് ചക്കാലക്കലും തിരുകര്‍മ്മളില്‍ പങ്കെടുത്തു.

vox_editor

Recent Posts

32nd Sunday_2026_രാത്രിയുടെ അന്ത്യത്തിൽ ഒരു ആലിംഗനം (മത്താ 25: 1-13)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ പത്ത് കന്യകമാരുടെ ഉപമയാണ് ഇന്നത്തെ ധ്യാനവിഷയം. ഈ ഉപമയിലെ കഥാപാത്രങ്ങളിൽ ആരും തന്നെ പൂർണമായും മാതൃകാപരമായവരല്ല.…

2 days ago

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

4 days ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

1 week ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

1 week ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago