അനൂപ് ജി വർഗീസ്
ബാലരാമപുരം: 1927-ൽ ഒരു ഓലഷെഡ്‌ഡിൽ ആരംഭിക്കുകയും 1965-ൽ അതൊരു ദേവാലയമായി നിർമ്മിക്കുകയും 2013-ൽ പുനരുദ്ധീകരിക്കുകയും ചെയ്ത തുമ്പോട്ടുകോണം തിരുകുടുംബ ദേവാലയത്തിന്റെ 94-ആമത് ഇടവക വാർഷിക തിരുനാൾ 2022 ഫെബ്രുവരി 25, 26, 27 തീയതികളിൽ നടക്കും.
ഫെബ്രുവരി 25 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് അമ്മാനിമല-തുമ്പോട്ടുകോണം ഇടവക വികാരി ഫാ.ഡെന്നിസ് കുമാർ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് നെടുമങ്ങാട് ഫൊറോന വികാരി റവ.ഡോ.സിറിൽ ഹാരിസ് മുഖ്യകാർമ്മികത്വം വഹിക്കും.
ഫെബ്രുവരി 26 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന്, ദേവാലയത്തിൽ നിന്നും ആരംഭിക്കുന്ന തിരുസ്വരൂപ പ്രദക്ഷിണം ഉണ്ടാവും.
തിരുനാൾ സമാപന ദിനമായ ഫെബ്രുവരി 27-ന് തിരുനാൾ ദിവ്യബലിയ്ക്ക് പേയാട് മൈനർ സെമിനാരി റെക്ടർ റവ.ഡോ.ക്രിസ്തുദാസ് തോംസൺ മുഖ്യകാർമ്മികത്വം വഹിക്കും. തിരുനാൾ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടക്കുകയെന്ന് ഇടവക വികാരി ഫാ.ഡെന്നിസ് കുമാറും പാരിഷ് കൗൺസിലും അറിയിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.