കൊച്ചി; ഓഖി കൊടുങ്കാറ്റില്‍ ഉറ്റവരെ നഷ്‌ടപ്പെടുകയും നിരവധിപേരെ കാണാതാവുകയും ചെയ്ത ദുഖത്തിലും കണ്ണീരിലും ഹൃദയവേദന അനുഭവിക്കുന്ന തീരദേശത്തിന് വേണ്ടി പ്രാര്‍ത്ഥന അര്‍പ്പിച്ച് കേരള കത്തോലിക്കാ സഭ.
വല്ലാര്‍പാടം ബസലിക്കയിലാണ് കേരളാ മെത്രാന്‍മാരുടെ തീരദേശത്തിനുവേണ്ടിയുളള പ്രാര്‍ത്ഥന ഉയര്‍ന്നത്. കൊച്ചി പിഓസിയില്‍ നടക്കുന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനത്തിനോടനുബന്ധിച്ചാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. പ്രാര്‍ത്ഥനകളും വിചിന്തനവും മെഴുകുതിരി പ്രക്ഷിണവുമായി ഒരു മണിക്കുറോളം സമയം പ്രാര്‍ത്ഥനയില്‍ മുഖരിതമായി വല്ലാര്‍പാടം ബസലിക്ക.തീരദേശത്ത് ദുരിതമനുഭവിക്കുന്നവരുടെ വേദന നമ്മുടെ ഓരോരുത്തരുടെയും വേദനയാണെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ.എം സുസപാക്യം പറഞ്ഞു
വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തി പറമ്പില്‍ സുവിശേഷം വായിച്ചു. ത്യാഗങ്ങളിലൂടെ ദൈവ കരുണയെ നമുക്ക് ആശ്രയിക്കാമെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ക്ലിമിസ് കാത്തോലിക്കാ ബാവ പറഞ്ഞു. സങ്കിര്‍ത്തന പാരായണത്തിന് ശേഷം കത്തിച്ച മെഴുകു തിരികളുമായി മെത്രാന്‍മാര്‍ പ്രദക്ഷിണം ആരംഭിച്ചപ്പോള്‍ പ്രത്യാശയുടെ പൊന്‍ കിരണങ്ങളുമായി മണിനാദം മുഴങ്ങി.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.