Categories: Kerala

ആലപ്പുഴ ലത്തീന്‍ രൂപതക്ക്‌ പുതിയ ഇടയന്‍

ആലപ്പുഴ ലത്തീന്‍ രൂപതക്ക്‌ പുതിയ ഇടയന്‍

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ കോ- അഡ്ജിത്തോർ ബിഷപ്പായി (പിന്തുടർച്ചാവകാശമുള്ള ബിഷപ്പ്- നിലവിലെ ബിഷപ് കാലാവധി പൂർത്തിയാകുന്നതനുസരിച്ച് ഇദ്ദേഹം ചുമതലയേൽക്കും) ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ  നിയമിതനായി. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ വൈകുന്നേരം 4.30ന് ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലാണ് പ്രഖ്യാപനം നടത്തിയത്. ഇതേസമയം റോമിലും പ്രഖ്യാപനം നടന്നു.

ആലപ്പുഴ രൂപതയിലെ ചെല്ലാനത്ത്‌ 1962 മാര്‍ച്ച്‌ 7 നാണ്‌ ആലപ്പുഴയുടെ പുതിയ ഇടയന്‍ ജനിച്ചത്‌.ആലുവ മേജര്‍ സെമിനാരിയിലെ പഠനത്തിന്‌ ശേഷം റോമിലെ പൊന്തിഫിക്കല്‍ തിയേളജി കോളേജില്‍ തിയേളജിയില്‍ ഡോക്‌ടറേറ്റ്‌ നേടി . 1986 ല്‍ ആലപ്പുഴ രൂപതയുടെ വൈദികനായി അഭിഷിക്‌തനായി, ആലപ്പുഴ സെയ്ന്റ്‌ തോമസ്‌ പളളി വികാരിയായും ആലപ്പുഴ സേക്രഡ്‌ ഹാര്‍ട്ട്‌ മൈനര്‍ സെമിനാരിയുടെ പ്രീഫെക്‌ടായും പ്രൊക്കുറേറ്ററായും പ്രവര്‍ത്തിച്ചു. കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍ ഹീബ്രുവിന്റെയും ബിബ്ലിക്കല്‍ തിയോളജിയുടേയും പ്രൊഫസറായി സേവനമനുഷ്‌ടിച്ചു. 2003 മുതല്‍ 2006 വരെ കാര്‍മ്മല്‍ഗിരി സെയ്‌ന്റ്‌ ജോസഫ്‌ പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്‌ടറായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്‌.

ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ ഡോ. അത്തിപ്പൊഴിയിൽ ഡിക്രി വായിച്ചു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്‍റ് സാമുവേൽ, കൊല്ലം ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ, പുനലൂർ ബിഷപ്പ് ഡോ. സിൽവെസ്റ്റർ പൊന്നുമുത്തൻ തുടങ്ങിയവർ ചടങ്ങിന് സന്നിഹിതരായിരുന്നു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago