ന്യൂഡൽഹി: പ്രശസ്തമായ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ ചാപ്പലിലും കുരിശിലും വർഗീയവിദ്വേഷം പരത്തുന്നതിനായി എഴുതി വച്ചതിലും, ദക്ഷിണ ഡൽഹിയിലുള്ള മുഗൾ കാലഘട്ടത്തിലെ ശവകുടീരത്തിൽ വെള്ളയും കാവിയും അടിച്ച് പൂജ തുടങ്ങിയതിലും വ്യാപക പ്രതിഷേധം. ഇതിനിടെ, മന്ദിർ നഹി ബനേഗ, കോളജ് യഹി രഹേഗ (ക്ഷേത്രം നിർമിക്കില്ല, കോളജ് ഇവിടെ തുടരും) എന്ന പുതിയ ചുവരെഴുത്ത് ഞായറാഴ്ച പ്രത്യക്ഷപ്പെട്ടു.
ഡൽഹി സർവകലാശാല നോർത്ത് കാമ്പസിലെ സെന്റ് സ്റ്റീഫൻസ് കോളജിനോട് ചേർന്നുള്ള ഹിന്ദു കോളജിനു മുന്നിലെ ബസ് വെയ്റ്റിംഗ് ഷെൽട്ടറിലാണ് വലിയ അക്ഷരത്തിൽ ബദൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ബസ് ഷെൽട്ടറിലെ വലിയ പരസ്യബോർഡിൽ ചുവന്ന നിറത്തിലാണ് ഈ എഴുത്ത്. കോളജുകളുടെ സ്വയംഭരണാധികാരം ഇല്ലാതാക്കണമെന്ന് (സ്മാഷ് ഓട്ടോണമി) ഇതേ ബസ് ഷെൽട്ടറിന്റെ വശത്തുള്ള മറ്റൊരു ബോർഡിലും എഴുതിയിട്ടുണ്ട്.
സെന്റ് സ്റ്റീഫൻസ് കോളജ് ചാപ്പലിന്റെ വാതിലിൽ മന്ദിർ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നും കോളജിനു മുന്നിലെ കുരിശിൽ ഐആം ഗോയിംഗ് ടു ഹെൽ (ഞാൻ നരകത്തിലേക്കു പോകുന്നു) എന്നും കഴിഞ്ഞ ദിവസം കറുത്ത അക്ഷരത്തിൽ എഴുതിയിരുന്നു. കോളജ് ചാപ്പലിനു പിന്നിലുള്ള ഒരു കുരിശും അക്രമികൾ തകർത്തിരുന്നു. ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനോ, കുറ്റം ചെയ്തവരെ അറസ്റ്റു ചെയ്യാനോ പോലും കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പോലീസ് തയാറാട്ടില്ല.
ഡൽഹി സഫ്ദർജംഗ് എൻക്ലേവിലുള്ള ഹുമയൂണ്പൂരിലെ അതിപുരാതനായ ശവകുടീരം മധ്യകാലഘട്ടത്തിലേതാണെ
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.