
ജോസ് മാർട്ടിൻ
കൊല്ലം: കൊല്ലം നഗരത്തിലെ പര്യടനത്തിന് ശേഷം വൈകുന്നേരം തങ്കശേരി ബസ്ബേയിൽ നിന്നാരംഭിച്ച പദയാത്രയെ യാത്രയെ ആയിരങ്ങൾ അനുഗമിച്ചു. കൊല്ലം പോർട്ട് ഹാർബർ ഗേറ്റിന് സമീപം സംഘടിപ്പിച്ച സമാപന സമ്മേളനം കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ ജോസഫ് ജൂഡ് ജനബോധന യാത്രയുടെ ലക്ഷ്യം വിശദീകരിച്ചു, വൈദികരും വിവധ സംഘടനാ പ്രതിനിധികളും, ജനപ്രതിനിധികളും ജാഥയെ അഭിസംബോധന ചെയ്തു സംസാരിച്ചു.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ നടത്തുന്നത് വിമോചന സമരമല്ലന്നും അതിജീവനത്തിനായ പ്രക്ഷോഭമാണെന്നും വേണ്ടി വന്നാൽ വിമോചന സമരത്തിനും മടിക്കില്ലന്നും ബിഷപ് മുന്നറിയിപ്പ് നൽകി. വർഷങ്ങളായി അധികാരികൾ മത്സ്യ തൊഴിലാളികളെ കപട വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്നും വാഗ്ദാന ലംഘനങ്ങൾ വലിയ നാശങ്ങൾ വരുത്തിയതോടെയാണ് വിഴിഞ്ഞത്തെ ജനത സമരത്തിന് ഇറങ്ങിയതെന്നും അതിജീവനത്തിന് വേണ്ടിയുള്ള സമരം ആയതിനാലാണ് മെത്രാന്മാരും പിതാക്കന്മാരുമൊക്ക പിന്തുണയുമായി രംഗത്ത് വന്നതെന്നും മത്സ്യ തൊഴിലാളികൾക്ക് ഒപ്പം ചേർന്ന് പിന്നീട് നിരവധി സംഘടനകളും പിന്തുണയുമായി രംഗത്ത് എത്തുകയായിരുന്നുവെന്നും ബിഷപ് ചൂണ്ടിക്കാട്ടി അതോടൊപ്പം എല്ലാ രാഷ്ട്രീയ പാർട്ടികളും എല്ലാക്കാലത്തും മത്സ്യ തൊഴിലാളികളെ ദ്രോഹിക്കുകയായിരുന്നുവെന്നും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പഠനത്തിൽ പോലും അനുഭവ സമ്പത്തുള്ള മത്സ്യ തൊഴിലാളി സംഘടനാ പ്രതിനിധികളെ പോലും ഉൾപ്പെടുത്തിയില്ല. തീരശോഷണം സംബന്ധിച്ച പഠനം ഇതുവരെ തുടങ്ങിയിട്ടില്ല എന്ന് സർക്കാർ സമ്മതിച്ചത് പോലും ഇപ്പോഴത്തെ സമരത്തിന് ശേഷമാണന്നും ബിഷപ്പ് വ്യക്തമാക്കി.
രൂപത വികാർ ജനറൽ മോൺ. വിൻസന്റ് മച്ചാഡോ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.കെ. സലിം മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോർജ് സെബാസ്റ്റ്യൻ, ഫാ.തോമസ് തറയിൽ, അനിൽ ജോൺ ഫ്രാൻസിസ്, സീറാ യോഹന്നാൻ, ബെനഡിക്ട് മേരി, ജയിംസ് വടക്കുംചേരി തുടങ്ങിയവർ പ്രസംഗിച്ചു.
തീരദേശ അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രക്ക്യാപിച്ച്കൊണ്ട് കെ.ആര്‍.എല്‍.സി.സി., കെ.എൽ.സി.എ. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരേയുള്ള ജനബോധന യാത്രയുടെ നാലാം ദിവസം കൊല്ലം രൂപതയുടെ നേതൃത്വത്തിൽ രൂപതാ അതിർത്തിയായ തോട്ടപ്പള്ളിയിൽ ആയിരങ്ങൾ എതിരേറ്റ്, ബൈക്ക് റാലിയുടെ അകമ്പടിയോടെ കായംകുളം, ഓച്ചിറ, തെക്കുംഭാഗം, കരുനാഗപ്പള്ളി, തെക്കുംഭാഗം, നീണ്ടകര എന്നിവടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ചവറ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നത്.
ഫെറോന, ഇടവക വികാരിമാരായ ഫാ. രാജേഷ് മാർട്ടിൻ, ഫാ. ജഗദീഷ്, ഫാ. സൈജു, ഫാ. ഫിൽസൺ ഫ്രാൻസിസ്, ഫാദർ ആന്റണി ടി.ജെ., ഫാ. ജോളി എബ്രഹാം, ഫാ. പോൾ ആന്റണി, ഫാ. അഗസ്റ്റിൻ, ഫാ.സൈജു ഫാദർ മിൽട്ടൺ ജി., ഫാ. സജി ജോസഫ്, ഫാ. ടൈറ്റസ്, ഫാ. റജിസൺ തുടങ്ങി വൈദികർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് വിമൽ രാജ്, മദ്യവിരുദ്ധ സമിതി അംഗം യോഹന്നാൻ എന്നിവർ റാലിക്ക് ആശംസകൾ അർപ്പിച്ചു. തുടർന്ന് ഓരോ ഇടവകയിൽ നിന്നും പ്രതിനിധികൾ ജാഥാ ക്യാപ്റ്റൻമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.