Categories: Kerala

വികസനമാണ് ഉദ്ദേശമെങ്കിൽ അത് സത്യസന്ധമായി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കടമ ഭരിക്കുന്നുവർക്കുണ്ട് ബിഷപ്പ്.ഡോ. ജെയിംസ് ആനാപറമ്പിൽ

ജനബോധന യാത്ര മൂന്നാം ദിനം ആലപ്പുഴ രൂപതയിൽ......

ജോസ് മാർട്ടിൻ

ചെല്ലനം / ആലപ്പുഴ: വിഴിഞ്ഞം അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മൂലമ്പിള്ളിയിൽ നിന്നും വിഴിഞ്ഞത്തേക്ക് നടത്തുന്ന ജനബോധന യാത്രയുടെ മൂന്നാം ദിന സമാപന സമ്മളനം പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി ദേവാലയങ്കണത്തിൽ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. നാടിന്റെ പുരോഗതിയാണ് വികസനത്തിന്റെ ഉദ്ദേശമെങ്കിൽ അത് സത്യസന്ധമായി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കടമ ഭരിക്കുന്നുവർക്കുണ്ട്. അതിൽ വന്ന പാളിച്ചകളാണ് ഈ ദിവസങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ജനബോധന യാത്രയുടെ മൂന്നാം ദിനത്തിൽ ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ ചെല്ലാനം സെന്റ് ജോർജ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച വാഹന പ്രചരണ ജാഥ മോൺ. ജോയ് പുത്തൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു.

അന്ധകാരനഴി, ഒറ്റമശേരി, അർത്തുങ്കൽ, പെരുന്നേർമംഗലം,കാട്ടൂർ, തുമ്പോളി എന്നിവടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ എത്തിചേരുകയും തുടർന്ന് കത്തീഡ്രലിൽ നിന്ന് പുന്നപ്ര സെന്റ്.ജോൺ മരിയ വിയാനി ദേവാലത്തിലേക്കുള്ള കാൽനട ജാഥ ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഫ്ലാഗ് ഓഫ്‌ ചെയ്തു.

ആലപ്പുഴയുടെ നഗര വീഥിയിലൂടെ പതിനായിരങ്ങൾ പങ്കെടുത്ത പദ യാത്രക്ക് ആലപ്പുഴ രൂപതാ വികർ ജനറൽ മോൺ. ഡോ.ജോയ് പുത്തൻവീട്ടിൽ, ആലപ്പുഴ രൂപതാ അല്മായ കമ്മീഷൻ ഡയറക്ടർ ജോൺസൺ പുത്തൻവീട്ടിൽ, തുടങ്ങിയവർ നേതൃത്വം നൽകി.

ആലപ്പുഴ രൂപതാ വികാർ ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിച്ച ആലപ്പുഴ രൂപതയിലെ സമാപന സമ്മേളനത്തിൽ കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി വൈസ് ചെയർമാൻ ബി. ഭദ്രൻ മുഖ്യപ്രഭാഷണം നടത്തി, കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി ചെയർമാൻ കമാൽ എം മാക്കിയിൽ, സുരേഷ് കുമാർ, ജാഥാ ക്യാപ്റ്റൻ ജോസഫ് ജൂഡ്, വൈസ് ക്യാപ്റ്റൻ അഡ്വ. ഷെറി. ജെ തോമസ്, കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ, ജാഥ കൺവീനർ പി.ജെ.തോമസ്, ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ, ഫാ.സേവ്യർ കുടിയാംശേരി, ഫാ.ജോൺസൻ പുത്തൻ വീട്ടിൽ, കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ജോൺ ബ്രിട്ടോ, കെ.സി.വൈ.എം. പ്രസിഡന്റ് വർഗീസ് മാപ്പിള, എന്നിവർ പ്രസംഗിച്ചു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago