
ജോസ് മാർട്ടിൻ
ആലപ്പുഴ: കെ.എൽ.സി.എ. (കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ) ആലപ്പുഴ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ രൂപതാ അധ്യക്ഷനായി സ്ഥാനമേറ്റ ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവിനെയും, കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതിയുടെ ആത്മീയ ഉപദേഷ്ടാവായി 28 വർഷക്കാലം സേവനമനുഷ്ഠിച്ച ഫാ.ബെർലിൻ വേലിയകത്തിനെയും, കോൾപിംഗ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.എൽ.സി.എ.യുടെ ആലപ്പുഴ രൂപതാ വൈസ് പ്രസിഡൻറ് ശ്രീ.സാബു.വി തോമസിനെയും, കെ.എൽ.സി.എ. ആലപ്പുഴ രൂപതാ ഡയറക്ടറായി സ്ഥാനമേറ്റ ഫാ.ജോൺസൺ പുത്തൻവീട്ടിലിനെയും ആദരിച്ചു.
ആലപ്പുഴ, വട്ടായാൽ സെന്റ്. പീറ്റേഴ്സ് പള്ളി ആഡിറ്റോറിയത്തിൽ കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ശ്രീ.ബ്രിട്ടോ പി.ജി.യുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ഡോ.ജെയിംസ് ആനാപ്പറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്തു. നമ്മുടെ സമുദായത്തിൽ നിന്ന് നിങ്ങൾ എല്ലാവരും നേതാക്കൻമാരാവണമെന്നും, വാർഡ് തലത്തിലും, പഞ്ചായത്ത് തലത്തിലും നമ്മുടെ സാന്നിധ്യം ഉണ്ടാവണമെന്നും പറഞ്ഞ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ, അത് അധികാരങ്ങൾ വെട്ടിപിടിക്കാൻ വേണ്ടിയല്ല മറിച്ച് നമ്മുടെ ഗ്രാമങ്ങൾ സംരക്ഷിക്കാൻ, നമ്മുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയാകണമെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഉദ്‌ബോധിപ്പിച്ചു.
കെ.എൽ.സി.എ. വട്ടയാൽ യൂണിറ്റ് ഡയറക്ടർ ഫാ.ജോർജ് കിഴക്കേവീട്ടിൽ, വട്ടയാൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ.സക്കറിയ മോൻസി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ, മുൻ ഡയറക്ടർ ഫാ.ബേർളിവേലിയകം, ശ്രീ.സാബു വി. തോമസ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന്, “തീരപരിപാലന നിയമവും, തീരദേശ ജനതയും” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ. തോമസ് തീരപരിപാലന നിയമത്തിലെ നിയമ വശങ്ങളെകുറിച്ച് സംസാരിക്കുകയും, സമുദായാംഗങ്ങൾ ഒറ്റക്കെട്ടായിനിന്ന് തീരദേശത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ സർക്കാരിൽ സമ്മർദ്ദംചെലുത്തണമെന്നും ആവശ്യപ്പെട്ടു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.