Categories: Kerala

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ രണ്ടാം അനുസ്മരണ സമ്മേളനം കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്തു

സ്റ്റീഫൻ പിതാവിന്റെ പേരിലുള്ള വിദ്യാഭ്യാസ അവാർഡുകൾ നൽകുകയും ചെയ്തു...

ജോസ് മാർട്ടിൻ

അർത്തുങ്കൽ: ആലപ്പുഴ രൂപതാ മുൻ അധ്യക്ഷൻ ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ രണ്ടാം അനുസ്മരണ സമ്മേളനം ആലപ്പുഴ എം.പി. കെ.സി. വേണുഗോപാൽ  ഉദ്ഘാടനം ചെയ്തു. അർത്തുങ്കൽ ബസലിക്ക ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ  ബസിലിക്ക ഡയറക്ടർ റവ.ഫാ. ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിൽ അധ്യക്ഷത വഹിച്ചു.

ആലപ്പുഴ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും, അർത്തുങ്കൽ ബസലിക്കയുടെ പരിധിയിലുള്ള വിവിധ സ്കൂളുകളിലെ ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ.സി., പ്ലസ് ടു. വിദ്യാർത്ഥികൾക്കും, എം.ബി.ബി.എസ്. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും സ്റ്റീഫൻ പിതാവിന്റെ പേരിലുള്ള വിദ്യാഭ്യാസ അവാർഡുകൾ നൽകുകയും ചെയ്തു.

കൃപാസനം ഡയറക്ടർ റവ.ഡോ.ജോസഫ് വലിയവീട്ടിൽ മുഖ്യ പ്രഭാഷണവും, സാന്ത്വനം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സി. ലിൻഡ ജോസഫ്, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, സെന്റ് മൈക്കിൾസ് കോളേജ് അസോ.പ്രിൻസിപ്പൽ ജോൺ തോമസ്, കെ.ആർ.എൽ.സി.സി. മെമ്പർ പി.ആർ.കുഞ്ഞച്ചൻ, വിസിറ്റേഷൻ  മദർ സുപ്പീരിയർ സി. ഷാലറ്റ് ജോസ്, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ, ജനറൽ കൺവീനർ ബാബു അത്തിപ്പൊഴിയിൽ തുടങ്ങിയവർ സംസാരിച്ചു.

vox_editor

Recent Posts

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

5 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

6 days ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 month ago