
ബ്ലെസൻ മാത്യു
തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയിലെ ചാൻസിലറിയുടെ പ്രവർത്തന മികവിൽ പുറത്തിറക്കിയ മൂന്നു പുസ്‌തകങ്ങൾ ഇന്നലെ അതിരൂപതാ മെത്രാപോലീത്താ അഭിവന്ദ്യ സൂസൈപാക്യം പിതാവ് പ്രകാശനം ചെയ്തു. അതിരൂപതയിലെ മുഴുവൻ സന്യാസ സമൂഹങ്ങളുടെയും, സ്ഥാപനങ്ങളുടെയും ഡയറക്ടറി; അതിരൂപത പ്രാദേശിക നിയമങ്ങളുടെ ക്രോഡീകരിച്ച പതിപ്പ്; അതിരൂപതാ ആർക്കൈവ്സിന്റെ കാറ്റലോഗ് എന്നീ പുസ്തകങ്ങളാണ് സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിവ്യബലി മദ്ധ്യേ പ്രകാശനം ചെയ്ത്.
അതിരൂപതാ ചാൻസിലർ റവ.ഡോ.എഡിസൻ യോഹന്നാനായിരുന്നു ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. മെത്രാപ്പോലീത്തായുടെ കൈയിൽ നിന്നും ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ക്ലീറ്റസ്, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റ് പ്രഫ.എസ്.വർഗ്ഗീസ്, സെക്രട്ടറി ഡോ.സിന്ദ്യ എന്നിവർ ആദ്യ പതിപ്പുകൾ സ്വീകരിച്ചു.
1) ഡയറക്ടറി: തിരുവനന്തപുരം അതിരൂപതയെ കുറിച്ചുള്ള ‘ഓവറോൾ വ്യൂ’ ആണ് അവതരണം. ഇതിൽ, അതിരൂപതയിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ അടങ്ങിയിട്ടുണ്ട്.
ഈ ഡയറക്ടറി ആറു വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആമുഖം, അതിരൂപത, ഇടവകൾ, വൈദികർ, സന്യസ്തർ, സ്ഥാപനങ്ങൾ. അതിനു പുറമേ ഓരോ വിഭാഗങ്ങളെയും ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിരൂപതയിലെ വിവിധ സംഘടനകളായ കൺസൽട്ടേഴ്സ്, ഫിനാൻസ് കൗൺസിൽ, സെനറ്റ് ഓഫ് പ്രീസ്റ്റ്സ്, അതിരൂപത പാസ്റ്റൽ കൗൺസിൽ, മിനിസ്ട്രികൾ (മന്ത്രാലയങ്ങൾ), ഉപദേശ സമിതികൾ, കൂടാതെ വിവിധ ഇടവകകൾ, രൂപത ഓഫിസുകൾ, സ്ഥാപനങ്ങൾ, സന്യാസ ഭവനങ്ങൾ എന്നിവയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
2) പ്രാദേശിക നിയമഗ്രന്ഥം: നിലനിൽക്കുന്ന നിയമങ്ങളെക്കുറിച്ചുള്ള വ്യക്തത നൽകൽ, ഇടവക-ഫെറോന-രൂപതാ പ്രവർത്തനങ്ങളെ സമഗ്രമായി ക്രോഡീകരിക്കൽ, അതിരൂപതയ്ക്കുള്ളിലെ നിയമങ്ങൾക്ക് ഏകീകരണം നൽകൽ എന്നിവയാണ് ഈ പ്രാദേശിക നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ ഗ്രന്ഥം നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1. അതിരൂപതയും അജപാലന സംവിധാനങ്ങളും, 2. അതിരൂപതയും വിവിധ ശുശ്രൂഷകളും, 3. കൂദാശകളും കൗദാശികകളും, 4. വസ്തുക്കളുടെ ഭരണം എന്നിവയാണവ.
ഇടവക വികാരിമാർക്കും, മറ്റു ഭരണ ചുമതലയിലുള്ള വ്യക്തികൾക്കും, എല്ലാ വിശ്വാസികൾക്കും വഴി കാട്ടിയാകുന്നതിനും, എല്ലാ വിശ്വാസികളും ഇതിലെ നിയമങ്ങൾ പാലിച്ച് അവ ലക്ഷ്യം വയ്ക്കുന്ന സമഗ്ര നന്മയിലൂടെ വളർന്ന് ക്രിസ്തു കൂട്ടായ്മ ഐക്യത്തിലേയ്ക്ക് എത്തുവാൻ പ്രാദേശിക സഭയ്ക്ക് കഴിയട്ടെ എന്നും ഇതിന്റെ അവതാരികയിൽ അഭിവന്ദ്യ സൂസപാക്യം പിതാവ് ആശംസിക്കുന്നുണ്ട്.
3) ആർക്കൈവ്സ്: അതിരൂപതയിലെ ഔദ്യോഗികവും അനൗദ്യോഗികവുമായ രേഖകൾ ഫയലുകളായി സൂക്ഷിക്കുന്ന ആർക്കൈവ്സിൽ നിന്ന് ആവശ്യമായിട്ടുള്ള അനായാസം കണ്ടെത്താനുള്ള മാർഗ്ഗസൂചികയാണ് ഈ പുസ്തകം. ആർക്കൈവ്സിൽ പ്രധാനമായും സൂക്ഷിച്ചിരിക്കുന്നത് ന്യുൺഷിയേച്ചർ, ഭാരത കത്തോലിക്കാ മെത്രാൻ സമിതി, കേരള കത്തോലിക്കാ മെത്രാൻ സമിതി, കൗൺസിൽ, മിനിസ്ട്രി, സൂനഹദോസ്, ബിഷപ്പിന്റെ ഡിക്രികൾ എന്നിവയിണ്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന ഫയലുകൾ ചിലത് ചരിത്രപരവും, ചിലത് ഭരണപരമായതും, ചിലത് വ്യക്തിപരവും, ചിലത് രഹസ്യാത്മകവുമാണ്.
ഈ ആർക്കൈവ്സിലുള്ള ഫയലുകൾ പരിശോധിക്കാനുള്ള പ്രവേശനാനുമതി നിശ്ചയിക്കുന്നത് അതിരൂപതാദ്ധ്യക്ഷന്റെ വിവേചനാധികാരത്തോടെയും ആർക്കൈവിന്റെ തലവനായ അതിരൂപതാ ചാൻസലറുടെയും മതിയായ അനുവാദത്തോടു കൂടിയായിരിക്കും. അതിരൂപതാ ആർക്കൈവിന്റെ പ്രവർത്തനം തിരുവനന്തപുരത്തെ രൂപതയായി ഉയർത്തിയപ്പോഴോ, അതിനു മുമ്പ് കൊല്ലം രൂപതയുടെ ഭാഗമായിരുന്നപ്പോഴോ തുടങ്ങിയതായിരുന്നു. ഇവിടത്തെ ആർക്കൈവിലെ ഏറ്റവും പഴയ രേഖ 1876-ലേതാണ്. പ്രധാനമായും നിലവിൽ 12 വാള്യങ്ങളോട് കൂടിയ 1517 ഫയലുകളും, കൂടാതെ രൂപതയുടെ പൊതു ആർക്കെവിലെ 2,45,266 ഫൈലുകളുമാണ് ഉള്ളത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.