
മാന്നാനം : ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ മൂന്നാം വാർഷിക ആഘോഷം ഇന്ന്. തിരുവനന്തപുരം സെയ്ന്റ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ ചടങ്ങുകളിൽ പങ്കെടുക്കും.
കെ ഇ സ്കൂൾ അങ്കണത്തിൽ നിന്ന് രാവിലെ 10ന് പുറപ്പെടുന്ന ഭക്തിനിർഭരമായ പദയാത്ര 11ന് മാന്നാനം പള്ളിയിൽ എത്തിച്ചേരും. തുടർന്ന് സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. പോൾ അച്ചാണ്ടിയുടെ കാർമികത്വത്തിൽ കുർബാനയും നൊവേനയും നടത്തും.
തിരുക്കർമങ്ങൾക്ക് തിരുവനന്തപുരം സെയ്ന്റ് ജോസഫ് പ്രവിശ്യാധിപൻ ഫാ. സെബാസ്റ്റ്യൻ ചാമത്തറ, മാന്നാനം സെന്റ് ജോസഫ് ആശ്രമാധിപൻ ഫാ. സ്കറിയ എതിരേറ്റ് തുടങ്ങിയവർ നേതൃത്വം നൽകും. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ റാലിയിൽ പങ്കെടുക്കുമെന്ന് കോർപറേറ്റ് മാനേജർ ഫാ. ജയിംസ് മുല്ലശേരി അറിയിച്ചു
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.