Categories: Vatican

ഫ്രാന്‍സിസ് പാപ്പാ മ്യാന്മാറിലേയ്ക്ക്…

ഫ്രാന്‍സിസ് പാപ്പാ മ്യാന്മാറിലേയ്ക്ക്...

വത്തിക്കാന്‍ സിറ്റി; ഫ്രാന്‍സിസ്‌ പാപ്പ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെക്കെത്തുന്നു. മ്യാന്മാറിലെയും ബംഗ്ലാദേശിലെയും സഭകള്‍ ഏറെ ചെറുതാണെങ്കിലും പ്രതിസന്ധികളുള്ള നാടുകളില്‍ സുവിശേഷ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും  ചൈതന്യം പകരുകയെന്ന ഉദ്ദേശ്യത്തോടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ പ്രേഷിതയാത്ര.

 

മാധ്യമ ശ്രദ്ധ നേടുകയും  ലോകം ഉറ്റുനോക്കുന്നതുമായ ‘രോഹിംഗ്യ അഭയാര്‍ത്ഥി’ പ്രതിസന്ധിയുടെ മധ്യത്തിലേയ്ക്കാണ് സാന്ത്വനവുമായി ഒരു നല്ല സമരിയാക്കാരനെപ്പോലെ പാപ്പാ ഫ്രാന്‍സിസ് ഈ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കു ചെല്ലുന്നത്. വേദനിക്കുന്ന ഇരുരാജ്യങ്ങളിലെയും പാവപ്പെട്ട ജനസഞ്ചയത്തിന് സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സുവിശേഷതൈലം പൂശാനും, മുറിവുണക്കാനും പോരുന്നതാണ്  പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം.

ഏഷ്യന്‍ മ്യാന്മറിയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനത്തില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ പ്രസ്താവിച്ചു. പാപ്പായുടെ സന്ദര്‍ശനവും സാന്നിദ്ധ്യവും വേദനിക്കുന്ന ഈ ജനസഞ്ചയത്തിന് സാന്ത്വനത്തിന്‍റെയും പ്രത്യാശയുടെയും ലേപനമായിരിക്കും. മ്യാന്മാറിലും ബാംഗ്ലാദേശിലും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും അന്തരീക്ഷം വളര്‍ത്താന്‍ പാപ്പായുടെ സന്ദര്‍ശനത്തിന് കരുത്തുണ്ട്. കര്‍ദ്ദിനാള്‍ താഗ്ലേ വത്തിക്കാന്‍ റേഡിയോ വക്താവ്, അലസാന്ദ്രോ ജിസ്യോത്തിയോട് അഭിമുഖത്തില്‍ പങ്കുവച്ചു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 days ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago