Categories: Parish

പാലോട് ജീസസ് യൂത്ത് ഒന്നാം വാർഷികം ആഘോഷിച്ചു

പാലോട് ജീസസ് യൂത്ത് ഒന്നാം വാർഷികം ആഘോഷിച്ചു

ജയൻ ജെ.വൈ. പാലോട്

പാലോട് : പാലോട് സെന്റ് ജോർജ് ദേവാലയത്തിലെ ജീസസ് യൂത്ത് പ്രാർത്ഥനാ കൂട്ടായ്മയുടെ ഒന്നാം വാർഷികം ഞായറാഴ്ച ആഘോഷിച്ചു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വാർഷിക സമ്മേളനവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

വാർഷിക സമ്മേളന ഉദ്‌ഘാടനം ഇടവക വികാരി ഫാ.എൻ. സൈമൺ നിർവഹിച്ചു, ഫാ.ജോസഫ് പാറാങ്കുഴി മുഖ്യ പ്രഭാഷണം നടത്തി. ജീസസ് യൂത്ത് കോ-ഓർഡിനേറ്റർ ശ്രീ. ജസ്റ്റിൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, പാലോട് ഇടവകയിൽ സ്തുത്യർഹമായ സേവനം അനുഷ്‌ടിക്കുകയും പാലോട് ഇടവകയിൽ ജീസസ് യൂത്ത് കൂട്ടായ്മയെ ശക്തിപ്പെടുത്തുകയും ചെയ്ത ഫാ. ജോസഫ് പരാംകുഴിയെയും, മദർ മരിയെല്ലയേയും ആദരിച്ചു.

കൂടാതെ, ഇടവകയിൽ നിന്നും കൂടുതൽ ദൈവ വിളികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഇടവകയിൽ നിന്ന് ദൈവ വിളി സ്വീകരിച്ച സി. കൊച്ചുത്രേസ്യ ഡാനിയേൽ, സി. എലിസബത്ത്, സി. സുചിത്ര എന്നിവരെയും, ഇന്ത്യയ്ക്ക് പുറത്ത് സേവനം ചെയ്യുന്ന ഫാ. ജിബു ജെ.ജാജിൻ, ഫാ. ജോസ് ഡാനിയേൽ എന്നിവരുടെ മാതാപിതാക്കളെയും, ഇടവകയിൽ 30 വർഷത്തിലേറെയായി സേവനം ചെയ്യുന്ന ശ്രീ.സ്റ്റീഫൻ ജോർജ് ഉപദേശിയെയും പ്രസ്തുത സമ്മേളനം ആദരിച്ചു.

മദർ സുപ്പീരിയർ മേരിലിസി, ജീസസ് യൂത്ത് രൂപത കൗൺസിൽ അംഗം ശ്രീ. റിജോ, ഇടവക പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രീ.ജോർജ് ജോസഫ് എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു. ശ്രീ. ജോസ് സ്റ്റീഫൻ സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. ജയൻ കൃതജ്ഞതയും അർപ്പിച്ചു.

തുടർന്ന്, ജീസസ് യൂത്ത്, കെ.സി.വൈ.എം., വചന ബോധനം തുടങ്ങിയവയുടെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ കലാപരിപാടികളോടെ ജീസസ് യൂത്ത് പ്രാർത്ഥനാ കൂട്ടായ്മയുടെ ഒന്നാം വാർഷിക ആഘോഷം സമാപിച്ചു.

vox_editor

Share
Published by
vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago