സ്വന്തം ലേഖകന്‍
കൊച്ചി: ചവിട്ട് നാടകങ്ങളുടെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഗോതുരുത്തില്‍ 6 നാടകങ്ങള്‍ ഒരേ ദിവസം അരങ്ങിലെത്തിയത് കൗതുകമായി. പ്രളയത്തിലൂടെ കിരീടങ്ങളും ആടയാഭരണങ്ങളും ചെങ്കോലുമെല്ലാം നഷ്ടപെട്ട കലാകാരന്‍മാരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനായിക്കൂടിയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
സംഗീത – നാടക അക്കാദമി പശ്ചിമ മേഖല (മുംബൈ) യുടെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇവര്‍ സ്വരൂപിച്ച 12 ലക്ഷം രൂപ കഷ്ടത്തിലായ കലാകാരന്‍മാര്‍ക്ക് കൈമാറി.
ആശാന്‍ റാഫേല്‍ ചിറയത്തിത്തിന്‍റെ നവരത്ന കലാ-സാംസ്കാരിക വേദി തുരിത്തിപ്പുറം അവതരിപ്പിച്ച ‘ഇസ്താക്കി’; ആശാന്‍ എ.എന്‍ അനിരുദ്ധന്‍റെ ‘സെബീന റാഫി’; ഫോക്ലേര്‍ സെന്‍റര്‍ ഗോതുരുത്തിന്‍റെ ‘കര്‍ണ്ണകിയും കനകചിലമ്പും’; ആശാന്‍മാരായ ജോസഫ്, സലിം, തമ്പി പയ്യിപളളി എന്നിവരുടെ ‘കേരള ചവിട്ടുനാടക അക്കാദമി’; യുവജന ചവിട്ടു നാടക കലാസമിതി എന്നിവരുടെ ‘കാറല്‍സ്മാന്‍ ചരിതത്തിലെ വിവിധ രംഗങ്ങള്‍’; ആശാന്‍ റോയി ജോര്‍ജ്ജ്കുട്ടിയുടെ ‘വിശുദ്ധ സെബസ്ത്യാനോസ്’; ആശാന്‍ ജയ്സണ്‍ ജേക്കബിന്‍റെ ‘നസ്രായന്‍’ തുടങ്ങിയ നാടകങ്ങളാണ് അരങ്ങിലെത്തിയത്.
നാഷണല്‍ സെന്‍റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്ട്സ് ഡയറക്ടര്‍ പ്രശാന്ത് കാര്‍ക്കരെ പരിപാടി ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.