Categories: Kerala

റവ.ഡോ.വി.പി.ജോസഫ് വലിയവീട്ടിലിന് ഷെവലിയർ വി.സി.ആന്റണി കർമ്മ ശ്രേഷ്ഠപുരസ്ക്കാരം

ഡിസംബർ 31-ന് ആലപ്പുഴയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് അവാർഡ് സമ്മാനിക്കും...

ജോസ് മാർട്ടിൻ

ആലപ്പുഴ: പ്രമുഖ സാമൂഹിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന ഷെവലിയർ വി.സി.ആന്റണിയുടെ പേരിൽ വി.സി.ആന്റണി സെന്റർ നൽകിവരുന്ന കർമ്മശ്രേഷ്ഠ പുരസ്ക്കാരത്തിന് ആത്മീയ – സാംസ്കാരിക – പൗരാണിക കലാപഠന കേന്ദ്രം ഡയറക്ടർ റവ.ഡോ.വി.പി ജോസഫ് വലിയവീട്ടിൽ അർഹനായി.

ചവിട്ടു നാടകം, ദേവോസ്ത് വിളി തുടങ്ങി അന്യം നിന്ന് പോയ ഒരു കാലഘട്ടത്തിലെ തീരദേശത്തിന്റെ തനത് കലാരൂപങ്ങളെയും കലാരൻമാരേയും കണ്ടെത്തി കൃപാസനം ആത്മീയ- സാംസ്കാരിക- പൗരാണിക കലാപഠന കേന്ദ്രത്തിലൂടെ പുതുതലമുറക്ക് പകർന്നു കൊടുക്കുകയാണ് റവ.ഡോ.വി.പി ജോസഫ് വലിയവീട്ടിൽ. സാംസ്കാരിക ഗവേഷകനും, മുൻ ഫോക്‌ലോർ അക്കാദമി അംഗവുമായ അദ്ദേഹത്തിന് “ചവിട്ടുനാടക വിജ്ഞാനകോശം” എന്ന ഗവേഷണ ഗ്രന്ഥത്തിന് 2016 ലെ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ ഗ്രന്ഥത്തിനുള്ള പുരസ്കാരവും, കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെലോഷിപ്പും, ഫോക്‌ലോർ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഡിസംബർ 31-ന് ആലപ്പുഴയിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് സാംസ്ക്കാരിക വകുപ്പുമന്ത്രി വി.എൻ.വാസവൻ പ്രശസ്തി ഫലകവും, അവാർഡ് തുകയും നൽകുമെന്ന് പുരസ്ക്കാര നിർണ്ണയ സമിതി അറിയിച്ചു.

vox_editor

View Comments

  • Why fr.VP Joseph is agreeing for an award ???
    He is doing a service in.the name of God to serve the Humanity.
    It is not for the human. Glory to be celebrated through these awards.
    Fr.VP Joseph should have refused these awards.

Recent Posts

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

1 day ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

6 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

1 week ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago