സ്വന്തം ലേഖകൻ
ഗ്വാളിയാർ: ഗ്വാളിയാർ ബിഷപ്പ് തോമസ് തെന്നാട്ട് SAC കാറപകടത്തിൽ മരണമടഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ പള്ളോട്യൻ ബിഷപ്പായിരുന്നു. ബിഷപ്പ് സഞ്ചാരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട്, തെന്നി തലകീഴായ് മറിയുകയായിരുന്നു.
രൂപതയിലെ തന്നെ ഒരു സ്കൂളിലെ വാർഷികാഘോഷം കഴിഞ്ഞ് മെത്രാസന മന്ദിരത്തിലേയ്ക്ക് മടങ്ങവേ ഇന്നലെ രാത്രിയിലായിരുന്നു അപകടം. ഉടനെ തന്നെ ഏറ്റവും അടുത്തുള്ള ഒരാശുപത്രിയിലും തുടർന്ന്, ഉടനെ തന്നെ ഗ്വാളിയാർ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ മാരകക്ഷതമാണ് മരണ കാരണം.
ഒരു യഥാർത്ഥ ഇടയനെ പള്ളോട്യൻ സഭയ്ക്കും ഗ്വാളിയാർ രൂപതയ്ക്കും നഷ്ടമായിരിക്കുന്നുവെന്ന് പ്രൊവിൻഷ്യൽ ഫാ.വര്ഗീസ് പുല്ലൻ പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.