Categories: Kerala

അനാഥാലയങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം; സിസ്റ്റര്‍ വിനീത

അനാഥാലയങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം; സിസ്റ്റര്‍ വിനീത

സ്വന്തം ലേഖകന്‍

കണ്ണൂര്‍: അനാഥാലയങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം സിസ്റ്റര്‍ വിനിത. പല അനാഥാലയങ്ങളും നിലനില്‍പ്പിനായി പൊരുതുന്നു. സര്‍ക്കാരുകളുടെ കനിവുണ്ടെങ്കിലെ ഈ സ്ഥാപനങ്ങള്‍ നന്നായി നടത്താന്‍ സാധിക്കൂ എന്നും സിസ്റ്റര്‍ പറഞ്ഞു. അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കണ്ണൂരില്‍ സംഘടിപ്പിച്ച സ്ഥാപക ഭാരവാഹികളുടെ സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സിസ്റ്റര്‍ വിതീത.

അനാഥാലയങ്ങളുടെ ഗ്രാന്‍ഡ്, കുട്ടികളുടെ ഉപരിപഠനം, റേഷന്‍, ഗ്യാസ്കണക്ഷന്‍, കെട്ടിടനിര്‍മ്മാണങ്ങളുടെ അനുമതി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുടങ്ങിയവയുടെ കാര്യങ്ങളില്‍ സത്വരമായ നടപടി ഉണ്ടാകണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പരിപാടിയില്‍ ബ്രദര്‍ സജി അധ്യക്ഷത വഹിച്ചു

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

10 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago