Categories: India

മിഷണറീസ് ഓഫ് ചാരിറ്റിയെ നയിക്കാന്‍ മലയാളി കന്യാസ്ത്രീ

സഭയുടെ സുപ്പീരിയര്‍ ജനറലായി മലയാളിയായ സിസ്റ്റര്‍ മേരി ജോസഫിനെ ശനിയാഴ്ചയാണ് തിരഞ്ഞെടുത്തു.

സ്വന്തം ലേഖകന്‍

കൊല്‍ക്കത്ത : മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയെ നയിക്കാന്‍ ആദ്യമായി മലയാളി കന്യാസ്ത്രീ. സഭയുടെ സുപ്പീരിയര്‍ ജനറലായി മലയാളിയായ സിസ്റ്റര്‍ മേരി ജോസഫിനെ ശനിയാഴ്ചയാണ് തിരഞ്ഞെടുത്തു.

കൊല്‍ക്കത്തയിലെ മദര്‍ ഹൗസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍ മാള പൊയ്യ സ്വദേശിയായ സിസ്റ്റര്‍ മേരി ജോസഫ് 13 വര്‍ഷങ്ങളായി മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറലായിരുന്ന സിസ്റ്റര്‍ മേരി പ്രേമിയുടെ സ്ഥാനത്തേക്കാണ് എത്തുന്നത്. മദര്‍ തെരേസക്ക് ശേഷം മൂന്നാമത്തെ സുപ്പീരിയര്‍ ജനറലാണ് സിസ്റ്റര്‍ മേരി ജോസഫ്.

മദര്‍ തെരേസയുടെ മരണത്തിന് ശേഷം നേപ്പാള്‍ സ്വദേശിനിയായ സിസ്റ്റര്‍ നിര്‍മ്മല ജോഷിയായിരുന്നു സുപ്പീരികര്‍ ജനറല്‍, തുടര്‍ന്നാണ് സിസ്റ്റര്‍ മേരി പ്രേമ ചുമതലയേറ്റത്. നിലവില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കേരളത്തിലെ മേധാവിയാണ് സിസ്റ്റര്‍ മേരി ജോസഫ് .

സിസ്റ്റര്‍ മേരി ജോസഫിനൊപ്പം സിസ്റ്റര്‍ ക്രിസ്റ്റീന, സിസ്റ്റര്‍ സിസിലി , സിസ്റ്റര്‍ ജുവാന്‍, സിസ്റ്റര്‍ പാട്രിക് എന്നിവരെ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്തു നിന്ന് കടുത്ത വിവേചനവും മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ നിരന്തരമായി പീഡനങ്ങളും നടക്കുന്നതിനിടെയാണ് സിസ്റ്റര്‍ മേരി ജോസഫ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ സ്ഥാനത്തേക്ക് എത്തുന്നത്.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 hour ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago