Categories: Vatican

ഉക്രെയ്ന്‍ യുദ്ധം : പാപ്പയും സ്ലൊവോക്യന്‍ പ്രധാനമന്ത്രിയും നിര്‍ണ്ണായക ചര്‍ച്ചയില്‍

200,000 ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ സ്ലൊവാക്യയിലേക്ക് പ്രവേശിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയും സ്ലൊവാക്യന്‍ പ്രധാനമന്ത്രിയുമായി ഉക്രെയ്നിലെ യുദ്ധവുമായി ബന്ധപ്പെട്ടസ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യ്തു.

റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് പലായനം ചെയ്യുന്ന ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് രാജ്യം നല്‍കുന്ന സഹായം ഫ്രാന്‍സിസ് പാപ്പയും പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹെഗറുമായി കൂടിക്കാഴ്ചയില്‍ പ്രധാന വിഷയമായി.

ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ 2021 സെപ്റ്റംബറില്‍ സ്ലൊവാക്യയിലേക്ക് ഫ്രാന്‍സിസ് പാപ്പ നടത്തിയ അപ്പസ്തലിക യാത്ര അനുസ്മരിക്കുകയും വത്തിക്കാനുമായുളള ഉഭയകക്ഷി ബന്ധത്തിലെ ഊഷ്മളതയില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്യ്തു.

തുടര്‍ന്ന് സ്ലോവാക്യന്‍ പ്രധാനമന്ത്രി സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും സംസ്ഥാനങ്ങളുമായുള്ള ബന്ധം ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെര്‍ തുടങ്ങിയവരുമായും ചര്‍ച്ചനടത്തി
ഉക്രെയ്നില്‍ നിന്ന് പാലയനം ചെയ്തെത്തുന്ന അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നെന്ന് പ്രധാനമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി.

ഫെബ്രുവരി 24 ന് റഷ്യ ഉക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചത്‌ മുതല്‍ ഏകദേശം 200,000 ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ സ്ലൊവാക്യയിലേക്ക് പ്രവേശിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.

ഞായറാഴ്ച നടത്തിയ ആഞ്ചലൂസ് പ്രസംഗത്തില്‍, ഉക്രെയ്നില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പാപ്പ നന്ദി പറഞ്ഞിരുന്നു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 day ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago