
സ്വന്തം ലേഖകൻ
ഗ്വാളിയാർ: കാറപകടത്തിൽ മരണമടഞ്ഞ ഗ്വാളിയാർ ബിഷപ്പ് തോമസ് തെന്നാട്ട് SAC യുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 11.00 മണിക്ക് ഗ്വാളിയാറെ സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് നടക്കും. നെയ്യാറ്റിൻകര രൂപതയുടെ പ്രതിനിധികളായി വികാരി ജെനറൽ മോൺ.ജി.ക്രിസ്തുദാസ്, വൈദീക സെനറ്റ് സെക്രട്ടറി ഫാ.ബിനു ടി., രൂപതാ അജപാലന സമിതി സെക്രട്ടറി ശ്രീ.നേശൻ എന്നിവർ പങ്കെടുക്കും.
ബിഷപ്പിന്റെ സംസ്കാര ശുശ്രൂഷകൾക്ക് മോസ്റ്റ് റവ. ലിയോ കോർണേലിയോ SVD, ഭോപ്പാൽ ആർച്ബിഷപ്പ്; മോസ്റ്റ് റവ. ആൽബർട്ട് ഡി’സൂസ, ആഗ്ര ആർച്ച്ബിഷപ്; മാർ മാത്യു മൂലക്കാട്ട് O.S.B., കോട്ടയം മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്; മോസ്റ്റ് റവ. ജോസഫ് കൈതത്തറ, ഗ്വാളിയാർ ബിഷപ്പ് എമിരറ്റസ്; റവ. ഫാ. വര്ഗീസ് പുല്ലൻ SAC, പ്രൊവിൻഷ്യൽ റെക്ടർ; മോസ്റ്റ് റവ. പീറ്റർ പാറപ്പുള്ളിൽ, ഝാൻസി ബിഷപ്പ്; മോസ്റ്റ് റവ. അനിൽ ജോസഫ് തോമസ് കൂട്ടോ, ആർച്ച്ബിഷപ് തുടങ്ങിയവർ നേതൃത്വം നൽകും.
രൂപതയുടെ ഷെയോപൂറുള്ള സെന്റ് പയസ് സ്കൂളിലെ വാർഷികാഘോഷം കഴിഞ്ഞ് മെത്രാസന മന്ദിരത്തിലേയ്ക്ക് മടങ്ങവേ ആയിരുന്നു അപകടം. ഈ അപകടത്തിലൂടെ പള്ളോട്യൻ സഭയ്ക്കും ഗ്വാളിയാർ രൂപതയ്ക്കും വലിയ നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നത്.
ബിഷപ്പ് തോമസ് തെന്നാട്ട് കോട്ടയം അതിരൂപതയിലെ കൂടല്ലൂരില്‍ 1953 നവംബർ 26 – ന് ജനിച്ചു. അദ്ദേഹം പള്ളോട്ടൈന്‍ സമൂഹത്തില്‍ ചേരുകയും 1978 ഒക്ടോബര്‍ 21 – ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. സഹവികാരി, വികാരി, ഹൈദ്രാബാദ് അതിരൂപതയുടെ കുടുംബത്തിനും അല്മായര്‍ക്കും വേണ്ടിയുള്ള സമിതിയുടെ കാര്യദര്‍ശി തുടങ്ങിയ സേവനങ്ങള്‍ അനുഷ്ഠിച്ച അദ്ദേഹം 2017 ജനുവരി 8 – നാണ് ഗ്വോളിയോര്‍ രൂപതയുടെ മെത്രാനായി അഭിഷിക്തനായത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.