
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കിസ്ത്യാനികള്‍ക്കെതിരെ വടക്കെ ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമെന്ന് എം.പി. ശശി തരൂര്‍. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ന്യൂനപക്ഷങ്ങള്‍ സംഘടിതമായി ആക്രമിക്കപ്പെടുന്നു. മതേതരത്വ മൂല്ല്യങ്ങള്‍ നഷ്ടപെട്ട സാഹചര്യത്തിലാണ് നാം മുന്നോട്ട് പോകുന്നതെന്നും ശശി തരൂര്‍ ആശങ്ക അറിയിച്ചു. നെയ്യാറ്റിന്‍കരയില്‍ കെ.എല്‍.സി.യെ നെയ്യാറ്റിന്‍കര രൂപതാ സമിതിയുടെ സമുദായ ദിനാഘോഷം വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തരൂര്‍.
ആസന്നമായിരിക്കുന്ന പാര്‍ലിമെന്‍റ് തെരെഞ്ഞെടുപ്പില്‍, ഇന്ത്യ ഭരിച്ച് കൊണ്ടിരിക്കുന്ന മോദി സര്‍ക്കാരിന് വീണ്ടും അവസരം നല്‍കിയാല്‍ ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കുമെന്നതില്‍ തര്‍ക്കമില്ലെന്ന് അദേഹം പറഞ്ഞു. ഭരണഘടനപോലും തെറ്റാണെന്ന രീതിയിലുളള പ്രചരണമാണ് ഭരിക്കുന്നവര്‍ നടത്തുന്നത്. താന്‍ മുമ്പ് പറഞ്ഞിട്ടുളള ഹിന്ദു പാകിസ്ഥാന്‍ വിഷയത്തില്‍ ഉറച്ച് നില്‍ക്കുന്നതായും, താന്‍ പറഞ്ഞ ഹിന്ദുപാകിസ്താന്‍ വിഷയത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനമുയരുകയും, ചിലര്‍ വിഷയത്തില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തതായും തരൂര്‍ പറഞ്ഞു.
ഹിന്ദുപാകിസ്താന്‍ വിഷയത്തില്‍ കേരളത്തിലെ ഒട്ടു മിക്ക ജനങ്ങളും തന്നോടൊപ്പമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ രാജ്യത്തെ ഒരു ഹിന്ദുപാകിസ്ഥാനാക്കാനുളള സംഘടിത ശ്രമം നടന്നുകൊണ്ടേ ഇരിക്കുന്നതായും തരൂര്‍ പറഞ്ഞു.
കെ.എല്‍.സി.എ. രൂപതാ പ്രസിഡന്‍റ് ഡി.രാജു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍, എം.എല്‍.എ. മാരായ കെ.ആന്‍സലന്‍, എം.വിന്‍സെന്‍റ്, രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, മോണ്‍.സെല്‍വരാജന്‍, അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍, സെക്രട്ടറി സദാനന്ദന്‍, ഉഷാകുമാരി, എം.എം. അഗസ്റ്റ്യന്‍, ടി.വിജയകുമാര്‍, ഫാ.ഡെന്നിസ്കുമാര്‍, ജോസ്ലാല്‍, ഉഷാകുമാരി , അഗസ്റ്റിന്‍ വര്‍ഗ്ഗീസ്, തോമസ് കെ. സ്റ്റീഫന്‍, ആറ്റുപുറം നേശന്‍, ജെ.സഹായദാസ്, ബേബി തോസ്, വി.എസ്. അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യഭ്യാസ, സാമൂഹ്യ, മാധ്യമ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്കുളള അവാര്‍ഡുകള്‍ വിതരണം ചെയ്തു
രാവിലെ ബസ്റ്റാന്‍റ് കവലയില്‍ കെ.എല്‍.സി.എ. പതാക ഉയര്‍ത്തിയാണ് പരിപാടികള്‍ക്ക് തുടക്കമായത്.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.