സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി രൂപതയിലെ രണ്ടു വൈദികരും അഞ്ചു അൽമായരും പേപ്പൽ ബഹുമതിയ്ക്ക് അർഹരായി. പേപ്പൽ ബഹുമതിയ്ക്ക് അർഹരായ വൈദികർക്ക് ആജീവനാന്ത “മോൺസിഞ്ഞോർ” പദവിയും, ഒരു അൽമായന് ആജീവനാന്ത
“ഷെവലിയാർ” പദവിയും, നാലുപേർക്ക് സഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകുന്ന “പ്രോ എക്ലേസിയാ ഡി പൊന്തിഫിച്ചേ” എന്ന ബഹുമതിയുമാണ് ലഭിച്ചിരിക്കുന്നത്.
ഫാ. ആൻറണി തച്ചാറയും ഫാ. ആൻറണി കൊച്ചു കരിയിലുമാണ് മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തപ്പെട്ട വൈദികർ.
ഡോ. എഡ്വേർഡ് എഡേഴടത്താണ് ഷെവലിയാർ പദവിയിലേക്ക് ഉയർത്തപ്പെട്ട അൽമായൻ.
അഡ്വ. ജോസി സേവ്യർ, എം.എസ്. ജുഡ്സൻ, ഇടുക്കി തങ്കച്ചൻ, കെ.എ. സാബു എന്നിവർക്കാണ്
സഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾ എന്ന പ്രത്യേക പദവിയിലേക്കുയർത്തപ്പെട്ടത്.
സഭയ്ക്കും സമൂഹത്തിനും നൽകിയ അകമഴിഞ്ഞ സേവനങ്ങളെ പരിഗണിച്ചാണ് ഈ ബഹുമതികൾ നൽകപ്പെടുക. ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ജൂൺ 28-ന് പേപ്പൽ ബഹുമതികൾ ഇവർക്ക് സമ്മാനിക്കും. അതുമുതൽ ഇവർ പ്രത്യേക പദവികൾ തങ്ങളുടെ പേരുകളോട് ചേർക്കുന്നതിന് അർഹരാകും.
ലിയോ പതിമൂന്നാമൻ പാപ്പാ, തന്റെ വൈദിക ജീവിതത്തിന്റെ ഗോൾഡൻ ജൂബിലി വർഷമായ 1888 ജൂലൈ 17-നാണ് ഇത്തരം പ്രത്യേക പദവികൾ സഭയിൽ സ്‌ഥാപിച്ചത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.