
തിരുവനന്തപുരം: കേരള ലത്തീൻ സഭയിൽ ക്രിസ്‌തുനാഥന്റെ ജറുസലേം പ്രവേശനം അനുസ്‌മരിച്ച് ഓശാന ഞായർ ആചരിച്ചു.
തിരുവനന്തപുരം സെയ്‌ന്റ് ജോസഫ് മെട്രോപോളിറ്റൻ ദേവാലയത്തിൽ ആർച്ച് ബിഷപ് ഡോ. സൂസപാക്യം തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
എറണാകുളം ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമ്മങ്ങൾക്ക് വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.
കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ കോഴിക്കോട് രൂപതാ ബിഷപ് ഡോ. വർഗ്ഗീസ് ചക്കാലക്കലും കണ്ണുർ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കണ്ണുർ ബിഷപ് ഡോ. അലക്‌സ് വടക്കും തലയും,
കോട്ടപ്പുറം കത്തീഡ്രലിൽ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയും, കൊല്ലം പരിശുദ്ധ ശുദ്ധീകരണ ദേവാലയത്തിൽ കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമനും
ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ ബിഷപ്പുമാരായ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയും, ഡോ. ജെയിംസ് ആനാപറമ്പിലും നെയ്യാറ്റിൻകര അമലോത്‌ഭവമാതാ കത്തിഡ്രലിൽ രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവലും നേതൃത്വം നൽകി.
സുൽത്താൻപേട്ട് രൂപതയിൽ ബിഷപ്പ് പീറ്റർ അബീർ അന്തോണി സാമിയും
വിജയപുരം രൂപതയിൽ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിയും നേതൃത്വം നൽകി
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.