
ജോസ് മാർട്ടിൻ
ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സഭയുടെ ഉന്നതതല നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി.) 38-ാം ജനറൽ അസംബ്ലി ആലപ്പുഴ കർമ്മസദൻ പാസ്റ്ററൽ സെന്ററിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ന്യൂനപക്ഷം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്നും കർണാടക വരെയുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വേട്ടയാടൽ ശക്തിപ്രാപിച്ചിരിക്കുകയാണെന്നും ദശാബ്ദങ്ങളായി ഇന്ത്യയിൽ പാവങ്ങൾക്കു വേണ്ടി സേവനം ചെയ്തുവരുന്ന വിശുദ്ധ മദർ തെരേസയുടെ സ്ഥാപനമായ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, ജാതിമതഭേദമില്ലാതെ രാജ്യത്തെ ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് വിശിഷ്ട സേവനം ചെയ്തവരുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നുവെന്നും ഇതിനെതിരേ ക്രൈസ്തവർ ഉൾപ്പെട്ട ന്യൂനപക്ഷങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പ്രകൃതിയോടുള്ള സ്നേഹവും, മനുഷ്യരുടെ പരസ്പര സ്നേഹവും, ജീവജാലങ്ങളോടുള്ള കരുതലുമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്ന പ്രധാന കാര്യമെന്നും അപകടപ്പെടുത്തുന്ന ഇടയ ശുശ്രൂഷ പാടില്ലെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ ഓർമ്മിപ്പിച്ചു. അതുപോലെതന്നെ, ലത്തീൻ സമൂഹം മറ്റാരുടേയും പാളയത്തിൽ ചെന്ന് കയറേണ്ടവരല്ലെന്നും സ്വന്തം തനിമ കണ്ടെത്തി, സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയാണ് നേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“ലത്തീൻ കത്തോലിക്കർ സാമൂഹ്യ പുരോഗതിയിലെ വെല്ലുവിളികൾ സാധ്യതകൾ” എന്ന വിഷയത്തിൽ ജോയി ഗോതുരുത്ത്, അഡ്വ.ഷെറി ജെ.തോമസ്, ജോസഫ് ജൂഡ് എന്നിവർ വിഷയാവതരണങ്ങൾ നടത്തി. കെ.ആർ.എൽ.സി.ബി.സി. സെക്രട്ടറി ജനറൽ ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ മോഡറേറ്ററായിരുന്നു. ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ഡോ.ബിജു വിൻസന്റ്, റവ.ഡോ.ചാൾസ് ലിയോൺ, തോമസ് കെ.സ്റ്റീഫൻ, പി.ആർ.കുഞ്ഞച്ചൻ, ബാബു തണ്ണിക്കോട്ട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ആലപ്പുഴ രൂപതാ മെത്രാൻ ബിഷപ് ഡോ.ജെയിംസ് ആനാപറമ്പിൽ ആശംസാ പ്രസംഗവും, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും, സെക്രട്ടറി പുഷ്പ് ക്രിസ്റ്റി നന്ദിയും പറഞ്ഞു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.