സ്വന്തം ലേഖകൻ
കോട്ടപ്പുറം /കൊടുങ്ങല്ലൂർ: അതിജീവനത്തിനായി സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും, ഇന്ധനവിലയുടെ അനിയന്ത്രിതമായ വർദ്ധനവ്, സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനം എന്നിവയ്‌ക്കെതിരേയുള്ള പ്രതിക്ഷേധ സൂചകമായും കെ.സി.വൈ.എം. കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ കോട്ടപ്പുറം ടോൾ ജംഗ്ഷനിൽ ഏകദിന നിരാഹാര സമരം നടത്തി. കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ.ജോസഫ് കാരിക്കശ്ശേരി നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. കർഷകർക്ക് പിന്തുണ നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും, വർദ്ധിക്കുന്ന ഇന്ധന വിലയ്ക്കെതിരെ യുവജനങ്ങൾ പ്രതിഷേധിക്കണമെന്നും പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കെ.സി. വൈ.എം. രൂപതാ പ്രസിഡന്റ് പോൾ ജോസ് പടമാട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ കെ.സി. വൈ.എം. (ലാറ്റിൻ) സംസ്ഥാന പ്രസിഡന്റ് ശ്രീ.അജിത്ത് തങ്കച്ചൻ കാനപ്പിള്ളി, രൂപതാ പ്രസിഡന്റ് പോൾ ജോസ് പടമാട്ടുമ്മൽ, കെ.സി.വൈ.എം. രൂപതാ ട്രഷറർ ജെൻസൻ ആൽബി തുടങ്ങിയവർ യുജനങ്ങളെ പ്രതിനിധീകരിച്ച് നിരാഹാരം അനുഷ്ഠിച്ചു.
രാവിലെ 9-ന് ആരംഭിച്ച സമരത്തിന് വിവിധ സംഘടനാ ഭാരവാഹികളും, ഇടവക യുവജനങ്ങളും അഭിവാദ്യങ്ങളർപ്പിച്ച് വിവിധ സമയങ്ങളിലായി സന്ദർശനം നടത്തി. കെ.സി.വൈ.എം.രൂപത ഡയറക്ടർ ഫാ. ഡെന്നീസ് അവിട്ടംപ്പിള്ളി, കെ.സി.വൈ.എം. മുൻ രൂപതാ പ്രസിഡന്റമാരായ അനീഷ് റാഫേൽ, ജോസ് കുരിശിങ്കൽ, സി.എസ്.എസ്. ഇന്റെർ നാഷണൽ ജനറൽ സെക്രട്ടറി ശ്രീ.ജോജോ മനക്കിൽ, കെ.സി.വൈ.എം. (ലാറ്റിൻ) സംസ്ഥാന ഡയറക്ട്ടർ റവ.ഡോ.ജിജു ജോർജ് അറക്കത്തറ, സി.എൽ.സി. സംസ്ഥാന ഓർഗനൈസർ ശ്രീ.സാജു തോമസ്, കോട്ടപ്പുറം കിഡ്സ് അസി.ഡയറക്ടർ ഫാ.നീൽ ചടയമുറി, മുനമ്പം ഇടവക വികാരി ഫാ.ബിജു പാലപ്പറമ്പിൽ, രൂപത ആനിമേറ്റർ ആൻസൻ കുറുമ്പത്തുരുത്ത്, CSS സംസ്ഥാന കമ്മിറ്റി അംഗം ഫിലിപ്പ് ഓളാട്ടുപ്പുറം തുടങ്ങിയവർ സംസാരിച്ചു.
വൈകീട്ട് 5-ന് കോട്ടപ്പുറം രൂപതാ ചാൻസലർ റവ.ഫാ.ബെന്നി വാഴകൂട്ടത്തിൽ നിരാഹാരമനുഷ്ഠിക്കുന്നവർക്ക് നാരങ്ങ നീര് നൽകി നിരാഹാര സമരം സമാപിപ്പിച്ചു. രൂപതാ രാഷ്ട്രിയ കാര്യസമിതി കൺവീനർ പി.ജെ.തോമസ്, കെ.സി.വൈ.എം. രൂപതാ ജനറൽ സെക്രട്ടറി സനൽ സാബു, രൂപതാ ഭാരവാഹികളായ ആമോസ് മനോജ്, റെയ്ച്ചൽ ക്ലിറ്റസ്, മീഷ്മ ജോസ്, ഷാൽവിയ ഷാജി, ഹയ സെലിൻ, തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.