
സ്വന്തം ലേഖകന്
ചങ്ങനാശേരി: മെത്രാഭിഷേക സുവര്ണജൂബിലിയിലേക്ക് പ്രവേശിച്ച ചങ്ങനാശേരി മുന് ആര്ച്ച് ബിഷപ്പ് മാര് ജോസഫ് പവ്വത്തിന് ആശംസകളുമായി മെത്രാന്മാര്.
ആര്ച്ച്ബിഷപ്സ് ഹൗസില് വിശുദ്ധ കുര്ബാന അര്പ്പിച്ചുകൊണ്ടാണ് ആഘോഷങ്ങള്ക്ക് തുടക്കം കുറിച്ചത്. കാഞ്ഞിരപ്പള്ളി മുന് ബിഷപ്പ് മാര് മാത്യു അറയ്ക്കല് മാര് പവ്വത്തിലിനെ സന്ദര്ശിച്ച് ആശംസകള് നേര്ന്നു.
ആര്ച്ച്ബിഷപ്സ് ഹൗസില് നടന്ന ലഘു ചടങ്ങില് ആര്ച്ച് ബിഷപ്പ് മാര് ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.
സഹായമെത്രാന് മാര് തോമസ് തറയില്, വികാരി ജനറാള്മാരായ മോണ്. ജോസഫ് വാണിയപ്പുരയ്ക്കല്, മോണ്. തോമസ് പാടിയത്ത്, ചാന്സലര് റവ.ഡോ. ഐസക് ആലഞ്ചേരി, പ്രൊക്യുറേറ്റര് ഫാ. ചെറിയാന് കാരിക്കൊമ്പില് എന്നിവര് ആശംസകള് നേര്ന്നു.
അതിരൂപത പാസ്റ്ററല് കൗണ്സില് സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി ആന്റണി മലയില്, വി.ജെ. ലാലി, അഡ്വ. ജോബ് മൈക്കിള്, കെ.എഫ്. വര്ഗീസ് എന്നിവര് ആര്ച്ച്ബിഷപ്സ് ഹൗസിലെത്തി ആശംസകള് നേര്ന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.