ജോസ് മാർട്ടിൻ
കൊച്ചി: കെ.സി.വൈ.എം. കൊച്ചി രൂപത നവംബർ മാസം അംഗത്വ മാസമായി ആചരിക്കുന്നത്തിന്റെ രൂപതാതല ഉദ്ഘാടനം അരൂർ എം.എൽ.എ. ശ്രീമതി ദലീമ ജോജോ നിർവഹിച്ചു. യുവജനങ്ങളുടെ നന്മയെ വളർത്തുവാൻ തയ്യാറാവണമെന്ന് എം.എൽ.എ. തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
രൂപതാ പ്രസിഡന്റ് കാസി പൂപ്പനയുടെ അധ്യക്ഷതയിൽ അരൂക്കുറ്റി സെന്റ് ആന്റണീസ് ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജോയി സെബാസ്റ്റ്യൻ (CEO TECGENTSIA) മുഖ്യാതിഥിയായിരുന്നു. സ്വയം നവീകരിക്കുക കാലത്തിനൊപ്പം മാറുക എന്ന ആഹ്വാനമാണ് ജോയി സെബാസ്റ്റ്യൻ നൽകിയത്.
ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, ഇടവക വികാരി ഫാ.ആന്റണി കുഴുവേലി, രൂപതാ ഡയറക്ടർ ഫാ.മെൽറ്റസ് ചാക്കോ, ഫാ.സനീഷ് പുള്ളിക്കപറമ്പിൽ, കെ.എൽ.സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ.ഡാൽഫിൻ, ജോളി പാവേലി, സെൽജൻ കുറുപ്പശേരി, ജിജോ സേവ്യർ, ക്ലിന്റൺ ഫ്രാൻസിസ്, അലീഷ ട്രീസ, ടിഫി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
കെ.സി.വൈ.എം.പ്രസ്ഥാനത്തെ അറിയുവാൻ പഠനക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് രൂപതാ പ്രസിഡന്റ് കാസി പൂപ്പന കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.