ജോസ് മാർട്ടിൻ
തിരുവനന്തപുരം: കെ.എൽ.സി.എ.സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട ദുരിത മേഖലയും സമരപ്പന്തലും സന്ദർശിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് തീരം നഷ്ടമായ ശംഖുമുഖം കടൽപ്പുറം മുതൽ വലിയതുറ വരെയുള്ള ഭാഗങ്ങളിൽ പ്രതിനിധികൾ കാൽനടയായി സന്ദർശനം നടത്തി. തിരുവനന്തപുരം അതിരൂപതാ പ്രസിഡന്റ് പാട്രിക് മൈക്കിളിന്റെ നേതൃത്വത്തിൽ കേരത്തിലെ 12 രൂപതകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു.
ശംഖുമുഖം മുതൽ വലിയതുറ വരെ കടലെടുത്ത ഏഴുനിര വീടുകളുടെ അവശിഷ്ടങ്ങൾ തങ്ങൾ കണ്ടുവെന്നും, വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് തെരുവിൽ എറിയപ്പെട്ടവരുടെ നേർചിത്രങ്ങളാണിതെന്നും വീടുകൾ നഷ്ടപ്പെട്ട് അഭയാർത്ഥികളെ പോലെ സിമന്റ് ഗോഡൗണുകളിൽ കഴിയുന്നവരുടെ മൃഗതുല്യവും ദുരിതപൂർണ്ണവുമായ ജീവിതം മനുഷ്യന്റെ മൗലികാവശങ്ങൾക്കെതിരെയുള്ള അധികാരികളുടെ ധാർഷ്ട്യം നിറഞ്ഞ നിലപാടിന്റെ ഉദാഹരണമാണെന്ന് കെ.എൽ.സി.എ. കുറ്റപ്പെടുത്തി.
തുടർന്ന്, സമര പന്തലിൽ എത്തിയ പ്രതിനിധികൾ സമരസമിതിക്ക് അഭിവാദ്യമർപ്പിച്ചു. കെ.എൽ.സി.എ.സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, മോൺ.യൂജിൻ പെരേര, ജനറൽ സെക്രട്ടറി അഡ്വ ഷെറി.ജെ. തോമസ്, ജോസഫ് ജോൺസൺ, ഫാ. ഹൈസ്ന്ത് എം.നായകം, ഫാ. തിയോഡേഷ്യസ് ഡിക്രൂസ്, പൂവംബേബി, വിൻസ് പെരിഞ്ചേരി, ജസ്റ്റിൻ ആന്റണി, നൈജു, ജസ്റ്റീന ഇമാനുവൽ, പാട്രിക് മൈക്കിൾ, റോയി പാളയത്തിൽ, ജോബ് പുളിക്കൽ, അനിൽ ജോൺ, ക്രിസ്റ്റഫർ പത്തനാപുരം, അഡ്വ. രാജു, മേരി ഗ്ലാഡിസ്, ജെനി ജോസ്, ക്രിസ്റ്റോഫർ കല്ലറക്കൽ, ജോസഫ് കുട്ടി, ജോയി ജെറാൾഡ്, ജോയി വിൻസന്റ്, ടോമി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
This website uses cookies.