
സ്വന്തം ലേഖകൻ
കൊച്ചി: കേരളാ ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ.) കോവിഡ് പ്രതിരോധ സന്നദ്ധസേന രൂപീകരിച്ചു. എറണാകുളത്തെ കേന്ദ്ര ഓഫീസുമായി ചേർന്ന് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെങ്കിലും, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഓരോ യൂണിറ്റും അതാത് യൂണിറ്റിന്റെ പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വാർഡ്തല സമിതിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രൂപീകരിക്കുന്ന വാർഡ്തല ജാഗ്രത സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ കെ.എൽ.സി.എ. പ്രവർത്തകർ തയ്യാറാകണമെന്ന് പ്രസിഡന്റ് സി.ജെ.പോൾ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കെഎൽസിയുടെ പങ്കാളിത്തം എപ്രകാരം നടത്താം എന്നതിനെ സംബന്‌ധിച്ച് കൂടിയാലോചിക്കുന്നതിന് വരാപ്പുഴ അതിരൂപത സമിതി ഓൺലൈനായി ചേർന്ന അടിയന്തിരമായി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ലൂർദ് ആശുപത്രിയുമായി സഹകരിച്ചും കെ.എൽ.സി.എ. സന്നദ്ധസേനക്ക് രൂപം കൊടുക്കുകയാണ്. കോവിഡ് രോഗികളായ വ്യക്തികൾക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യാൻ 50 വയസിന് താഴെയുള്ള വ്യക്തികളുടെ കൂട്ടായ്മയും രൂപീകരിക്കും.
കെഎൽസിഎ സന്നദ്ധസേനയോട് സഹകരിക്കാൻ താൽപര്യമുള്ളവർ അതിരൂപത ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, ജനറൽ സെക്രട്ടറി ലൂയീസ് തണ്ണിക്കോട്ട് എന്നിവർ അറിയിച്ചു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി.ജെ തോമസ്, അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, റോയ് ഡി ക്കൂഞ്ഞ, റോയ് പാളയത്തിൽ, വിൻസ് പെരിഞ്ചേരി, സെബാസ്റ്റ്യൻ വലിയ പറമ്പിൽ, സോണി സോസ, മേരി ജോർജ്, ഫിലോമിന ലിങ്കൻ, എൻ.ജെ.പൗലോസ്, സിബി ജോയ് എന്നിവർ പ്രസംഗിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.