ജോസ് മാർട്ടിൻ
കണ്ണൂർ: കെ.ആർ.എൽ.സി.സി. മുൻ അംഗവും ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ മുഖപത്രമായ ജീവനാദത്തിന്റെ ഉടമസ്ഥാവകാശമുള്ള ലാറ്റിൻ കാത്തലിക് ചാരിറ്റബിൾ ട്രസ്റ്റ് അംഗവുമായ കെ.എസ്. മർക്കോസ് നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, 58 വയസായിരുന്നു.
തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലായിരുന്നു. CLC യുടെ ദേശീയ സീനിയർ വൈസ് പ്രസിഡന്റ്, ദേശീയ യൂത്ത് വൈസ് പ്രസിഡന്റ്, ദേശീയ കൺസൾട്ടന്റ്, KRLCC വിദ്യഭ്യാസ കമ്മീഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുപ്പത്ത് വർഷത്തിലേറെ മതാധ്യാപകനായി പ്രവർത്തിച്ചുവരികയായിരുന്നു, കൂടാതെ ഇടവക ഗായക സംഘത്തിലും അംഗമായിരുന്നു.
1990-ൽ മെക്സികോയിൽ വച്ചു നടന്ന വേൾഡ് CLC അസംബ്ലിയിൽ മർക്കോസ് മാഷ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കണ്ണൂർ രൂപതയിലെ താവം ഇടവകയിലാണ് ജനനം. വാഗ്മിയും യുവജന പരിശീലകനുമായ മർക്കോസ് മാഷിന്റെ നിര്യാണത്തിൽ KRLCC സെക്രട്ടറിയേറ്റ് അനുശോചിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.