Categories: India

ഒന്നാമത് ദേശീയ യുവജന കോൺഫറൻസിന് ഇന്ന് സമാപനമാകും

ഒന്നാമത് ദേശീയ യുവജന കോൺഫറൻസിന് ഇന്ന് സമാപനമാകും

ഫാ.ബിനു.റ്റി.

ഡൽഹി: ICYM-CCBI നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ഒന്നാമത് “ദേശീയ യുവജന കോൺഫറൻസ്” ഇന്ന് സമാപിക്കും. ഈ മാസം 19-നാണ് ഒന്നാമത് “ദേശീയ യുവജന കോൺഫറൻസ്” ആരംഭിച്ചത്.

ഡൽഹി എമരിത്തുസ് ആർച്ച് ബിഷപ്പ് വിൻസെന്റ് എം. കോൻചെസാവോ ഒന്നാമത് “ദേശീയ യുവജന കോൺഫറൻസ്” ഉദ്‌ഘാടനം ചെയ്തു. തുടർന്ന്, നാഷണൽ ഡയറക്ടർ ഫാ. ചേതൻ മച്ചാഡോ പ്രധാന സന്ദേശം നൽകി.

ഈ ദിനങ്ങളെല്ലാം തന്നെ, വിവിധ തരത്തിലുള്ള പഠന പരിപാടികളാൽ അർഥവത്തായിരുന്നു. വിഷയാവതരണം, ഗ്രൂപ്പ്‌ ചർച്ചകൾ, ഗ്രൂപ്പ്‌ വർക്ക്‌ ഷോപ്പുകൾ തുടങ്ങിയവയാൽ ക്രിയാത്മകമായാണ് സെഷനുകൾ ക്രമീകരിച്ചിരുന്നത്. വത്തിക്കാനിൽ നടക്കുന്ന സിനഡിന്റെ ആത്മീയ ഉണർവ് കോൺഫറൻസിൽ പങ്കെടുക്കുന്ന യുവാക്കളിൽ പ്രകടമായിരുന്നു.

ഡൽഹിയിൽ നടക്കുന്ന ദേശീയ കോൺഫറൻസ് ൽ കേരളത്തിൽ നിന്നും വൈദീകരും യുവജനങ്ങളുമായി 41 പേർ പങ്കെടുക്കുന്നു. നെയ്യാറ്റിൻകര രൂപതയിൽ നിന്നും ഫാ. ബിനു. റ്റി., ഫാ. കിരൺ രാജ്, തേവൻപാറ പ്രശാന്ത്, കണ്ണറവിള, വിജിൻ ചുള്ളിമാനൂർ, ജിത്തു പട്ട്യക്കാല, എന്നിവർ പങ്കെടുക്കുന്നു.

അതുപോലെ തന്നെ, എൽ.സി.വൈ.എം. ന്റെ KRLCC ഡയറക്ടർ ഫാ. പോൾ സണ്ണി, അജിത് കോട്ടപ്പുറം, കെ.സി.വൈ.എം. സ്റ്റേറ്റ് പ്രസിഡന്റ്‌ അഡ്വ. ഇമ്മാനുവേൽ മൈക്കിൾ, ഫാ. ജോസഫ് ഫിഫിൻ പുനലൂർ, ഫാ. മെൽറ്റസ്, ഫാ. സനീഷ് കൊച്ചിൻ, ഫാ. ജോൺ വിയാനി വിജയപുരം, ഫാ. വിപിൻ കൊല്ലം തുടങ്ങിയവരും ദേശീയ യുവജന കോൺഫറൻസിൽ പങ്കെടുക്കുന്നവരാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 500-ലധികം യുവജന പ്രധിനിധികളാണ് പങ്കെടുക്കുന്നത്.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago