
അർച്ചന കണ്ണറവിള
പേയാട്: സെയിന്റ് ജൂഡ് ദേവാലയ തിരുനാളിനു തുടക്കമായി. തിരുനാൾ ആരംഭ ദിനമായ 21 ഞായർ ഇടവക വികാരി ഫാ.ജോയി സാബു പതാക ഉയർത്തി ഇടവക തിരുനാളിനു ആരംഭം കുറിച്ചു. പതാക ഉയർത്തുന്നതിന്നു മുന്നോടിയായി പതാക പ്രയാണമുണ്ടായിരുന്നു. സെയിന്റ് സേവ്യർ ദേവാലയത്തിൽ നിന്ന് ആരംഭിച്ചു സെന്റ് ജൂഡ് ദേവാലയത്തിൽ അവസാനിക്കുന്ന രീതിയിലാണ് പതാക പ്രയാണം നടത്തപ്പെട്ടത്.
തുടർന്ന്, ദേവാലയാങ്കണത്തിൽ ആർട്ടിസ്റ് കോട്ടൂർ രഘു പണിത പിയാത്ത ആശീർവാദകർമം നടന്നു.
ഒക്ടോബർ 21 മുതൽ ഒക്ടോബർ 28 വരെയാണ് ഇടവക തിരുനാൾ ആഘോഷം.
ആഘോഷമായ തീർത്ഥാടന തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് മോൺ. വി. പി.ജോസ് മുഖ്യ കാർമ്മികനും വചനപ്രഘോഷകൻ ഫാ.ബെനഡിക്ട് ജി. ഡേവിഡും ആയിരുന്നു.
രണ്ടാം ദിനമായ 22 തിങ്കൾ ദിവ്യബലിക്ക് മുഖ്യ കാർമ്മികൻ റവ. ഫാ.ക്ലിറ്റസ് വിൻസെന്റ്, തുടർന്ന് ‘ദൈവഅനുഭവ ധ്യാനം’. ധ്യാനം നയിക്കുന്നത് പരിത്രാണ ധ്യാനകേന്ദ്രം, അടിച്ചിറ, കോട്ടയത്തെ ഫാ. സോനു കുളത്തൂർ വി.സി.യും ടീം അഗങ്ങളുമാണ്.
ഒക്ടോബർ 22 മുതൽ 25 വ്യാഴം വരെയുള്ള ദിവസങ്ങളിൽ ദിവ്യബലിയും, ദൈവാനുഭവ ധ്യാനവും ഉണ്ടായിരിക്കും. ഈ ദിനങ്ങളിൽ ദിവ്യബലികൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് ഫാ.ജോസഫ് ഷാജി, ഫാ.സ്റ്റാലിരാജ്, ഫാ.അനിൽ കുമാർ എന്നിവരാണ്.
ഒക്ടോബർ 26-നുള്ള ദിവ്യബലിക്ക് മുഖ്യകാർമ്മികൻ ഫാ.രാജേഷ് കുറിച്ചിയിലും വചനസന്ദേശം ഫാ. രതീഷ് മാർക്കോസും നൽകും. തുടർന്ന്, ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കും.
ഒക്ടോബർ 27 ശനിയാഴ്ച രാവിലെ 8:00-ന് രോഗികൾക്കും പരേതാത്മാക്കൾക്കും വേണ്ടിയുള്ള വിശുദ്ധ കുർബാനയർപ്പിക്കുന്നത് ഫാ. രാഹുൽ ലാലാണ്.
വൈകുന്നേരം 4-ന് സന്ധ്യാവന്ദനത്തിന് മുഖ്യ കാർമ്മികൻ റവ. ഡോ. ക്രിസ്തുദാസ് തോംസണും, വചന പ്രഘോഷകൻ ഫാ. ജോസഫ് രാജേഷുമാണ്. തുടർന്ന്, വിശുദ്ധന്റെ തിരുസ്വരൂപ പ്രദക്ഷണം ഉണ്ടായിരിക്കും.
തിരുനാൾ മഹോത്സവ ദിവസമായ 28 ഞായർ ആഘോഷപരമായ സമൂഹ ദിവ്യബലിക്ക് കട്ടയ്ക്കോട് ഫെറോനാ വികാരി ഫാ. റോബർട്ട് വിൻസെന്റ് മുഖ്യ കാർമികത്വംവഹിക്കും, ഫാ. ഷിബിൻ ബോസ്കോ വചനപ്രഘോഷണം നൽകും.
തുടർന്ന്, തിരുനാൾ പതാകയിറക്കോടും സ്‌നേഹവിരുന്നോടും കൂടി ഈവർഷത്തെ തിരുനാൾ സമാപിക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.