Categories: Parish

കൊണ്ണിയൂർ വി.അമ്മത്രേസ്യ ദേവാലയ തിരുനാളിനു ഭക്തിസാന്ദ്രമായ തുടക്കം

കൊണ്ണിയൂർ വി.അമ്മത്രേസ്യ ദേവാലയ തിരുനാളിനു ഭക്തിസാന്ദ്രമായ തുടക്കം

അനുജിത്ത്

ആര്യനാട്: കൊണ്ണിയൂർ വി.അമ്മത്രേസ്യ ദേവാലയ തിരുനാളിന് തുടക്കമായി. തിരുനാൾ ആരംഭ ദിനമായ 12 വെള്ളിയാഴ്ച ഇടവക വികാരി ഫാ.സുരേഷ്‌ ബാബു പതാകയുയർത്തി ഇടവക തിരുനാളിനു ആരംഭം കുറിച്ചു. ഒക്ടോബർ 12 മുതൽ 21 വരെയാണ് ഇടവക തിരുനാൾ ആഘോഷം.

ആരംഭ ദിവസം ആഘോഷമായ ദിവ്യബലിയ്ക് രൂപത വികാരി ജനറൽ റവ. മോൺ. ജി.ക്രിസ്തുദാസ് മുഖ്യ കാർമികത്വം വഹിച്ചു. റവ.ഫാ.ഗ്രിഗറി ആർബി വചന പ്രഘോഷണം നൽകി. തുടർന്ന്, ഇടവകയുടെ ഔദ്യോഗിക വെബ്സൈറ്റ് മോൺ. ജി.ക്രിസ്തുദാസ് ഇടവക ജനങ്ങൾക്കായി സമർപ്പിച്ചു.

രണ്ടാം ദിനമായ ഇന്നലെ രാവിലെ 10.30-ന് രോഗികൾക്കുവണ്ടിയുള്ള പ്രത്യേക ദിവ്യബലിക് റവ. ഫാ.സജിൻ തോമസ് മുഖ്യ കാർമികത്വം വഹിച്ചു. വൈകുന്നേരം 6.30-ന് ദിവ്യബലിയ്ക് മുഖ്യ കാർമികൻ റവ ഫാ. ആർ.പി.വിൻസെന്റ്, വചന പ്രഘോഷണം ഫാ. ജോസഫ് അഗസ്റ്റിൻ നൽകി.

മൂന്നാം ദിനമായ 14 ഞായറഴ്ച ദിവ്യബലിക് മുഖ്യ കാർമികൻ റവ. ഫാ.ജെൻസൻ, വചന പ്രഘോഷണം റെവ.ഫാ.ജോസഫ് പാറാംകുഴി.

ഒക്ടോബർ 15 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ
ദിവ്യബലിയും, കുടുംബ നവീകരണ ധ്യാനവും ഉണ്ടായിരിക്കും.

ദിവ്യബലികൾക്ക്‌ മുഖ്യ കാർമികത്വം വഹിക്കുന്നത് റവ. ഫാ.ഇഗ്നേഷ്യസ്, റവ. ഫാ.ഡെന്നിസ് കുമാർ പി.എൻ., റവ. ഫാ.ബോസ്കോ.ആർ., റവ. ഫാ.ക്ളീറ്റസ് എന്നിവരാണ്.

18-ന് ദിവ്യകാരുണ്യ പ്രദിക്ഷണം ഉണ്ടായിരിക്കും. പ്രദിക്ഷണം ദേവാലയത്തിൽ നിന്നും ആരംഭിച്ച് കൊണ്ണിയൂർ കുരിശടിയിൽ പോയി തിരികെ ദൈവാലയത്തിൽ എത്തിച്ചേരുന്നു.

തിരുനാൾ ദിനമായ 19 വെള്ളിയാഴ്ച ദിവ്യബലിക് റവ. ഫാ.അനീഷ് ആൽബർട്ട് മുഖ്യ കാർമികത്വം വഹിക്കും, റവ. ഫാ.ജെയിംസ് വചന പ്രഘോഷണം നടത്തും.

ഒക്ടോബർ 20 ശനിയാഴ്ച രാവിലെ പരേതാനുസ്മരണ ദിവ്യബലിക് റവ. ഫാ.ക്രിസ്തുദാസ്. എം.കെ. കാർമികത്വം വഹിക്കും. വൈകുന്നേരം 5.30-ന് സമൂഹ ദിവ്യബലിക്ക് റവ. ഫാ.സൈമൺ മുഖ്യ കാർമികത്വം വഹിക്കും.

തുടർന്ന് 7 മണിക്ക് തിരുസ്വരൂപ പ്രദക്ഷിണം ദൈവാലയത്തിൽ ആരംഭിച്ച്‌ പൂവച്ചൽ കുരിശടി ജംഗ്ഷൻ വരെ പോയി തിരികെ ദൈവാലയത്തിൽ എത്തി ചേരുന്നു.

തിരുനാൾ മഹോത്സവ ദിവസമായ 21ഞായറാഴ്ച ആഘോഷമായ സമൂഹ ദിവ്യബലിക്ക് റവ. ഫാ.സോണി IVDei മുഖ്യ കാർമികത്വം വഹിക്കും. റവ. ഫാ.റോബിൻസണ് ഓ.സി.ഡി. വചന പ്രഘോഷണം നൽകും. തുടർന്ന്, തിരുനാൾ കൊടിയിറക്ക്.

vox_editor

Share
Published by
vox_editor

Recent Posts

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

3 days ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

5 days ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago