കൊച്ചി : കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 2017ലെ പുരസ്ക്കാര സമർപ്പണം നാളെ ടൗൺഹാളിൽ നടക്കുമെന്നു കോട്ടപ്പുറം രൂപത വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ ജെക്കോബി അറിയിച്ചു. നാലിനു സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷനാകും. കെആർഎൽസിസി പ്രസിഡന്റ് ആർച് ബിഷപ് ഡോ. എം. സൂസപാക്യം പുരസ്ക്കാരങ്ങൾ നൽകും.
ഗുരുശ്രേഷ്ഠ പുരസ്കാരത്തിനു നെൽസൺ ഫെർണാണ്ടസും ഫാ. ജസ്റ്റിൻ പനക്കലും അർഹരായി. മറ്റു പുരസ്കാരങ്ങൾ, അവരുടെ രൂപതകൾ: കലാപ്രതിഭ അവാർഡ്–ലാൽ (എം.പി. മൈക്കിൾ, വരാപ്പുഴ), കായിക അവാർഡ് – പി.എ. റാഫേൽ (കോട്ടപ്പുറം), മാധ്യമ അവാർഡ്–ഡയാന സിൽവസ്റ്റർ (കൊച്ചി), സാഹിത്യ അവാർഡ്–ജോസഫ് വൈറ്റില (വരാപ്പുഴ), വൈജ്ഞാനിക സാഹിത്യ അവാർഡ്–ഫാ. ബോബി ജോസ് കട്ടിക്കാട്ട്, സംരംഭക അവാർഡ്–ടി.എ. ജോസഫ് (കൊച്ചി), സമൂഹനിർമിതി അവാർഡ്–കെ.എസ്. ജയമോഹനൻ (കണ്ണൂർ), വിദ്യാഭ്യാസ, ശാസ്ത്ര അവാർഡ് – ഫാ. സേവ്യർ കുടിയാംശേരി (ആലപ്പുഴ), യുവത അവാർഡ്–ലിസ്ബ ജോൺസൺ (തിരുവനന്തപുരം).
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.