സ്വന്തം ലേഖകന്‍
കണ്ണൂര്‍: അമേരിക്കയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിണ്ടായ അപകടത്തില്‍ മലയാളിയായ യുവ കന്യാസ്ത്രീ മരണമടഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്ക് പരിക്കേറ്റു.
ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ (എസ്എബിഎസ്) തലശേരി സെന്‍റ് ജോസഫ്സ് പ്രോവിന്‍സ് അംഗവും കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക സ്വദേശിനിയുമായ സിസ്റ്റര്‍ അനില പുത്തന്‍തറ യാണു മരിച്ചത്.
ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. കണക്ടിക്കട്ട് സംസ്ഥാനത്തെ വീര്‍ധാമിലുള്ള സെന്‍റ് ജോസ് ലിവിംഗ് നഴ്സിംഗ് ഹോമില്‍ സേവനമനുഷ്ഠിക്കുന്ന സിസ്റ്റര്‍ അനില ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേയാണ് അപകടത്തില്‍പ്പെട്ടത്.
സിസ്റ്ററിനോടൊപ്പം കാറിലുണ്ടായിരുന്ന സിസ്റ്റര്‍ ബ്രിജീറ്റ് പുലക്കുടിയില്‍, സിസ്റ്റര്‍ ലയോണ്‍സ് മണിമല എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ശക്തമായ മഴയും മഞ്ഞും മൂലം റോഡില്‍ നിന്നു തെന്നിമാറി മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബദിയഡുക്കയിലെ പുത്തന്‍തറ കുര്യാക്കോസ് ക്ലാരമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ അനില,
മൃത ദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി എസ്എബിഎസ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റോസിലി ഒഴുകയില്‍ അറിയിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.