
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: അള്‍ത്താരയുടെ അകത്തളങ്ങളില്‍ അടഞ്ഞിരിക്കാതെ വൈദികന്‍ ദൈവനത്തിനായി ദിവ്യബലി അര്‍പ്പിച്ചും സുവിശേഷം പ്രഘോഷിച്ചും ദൈവജനത്തിനിടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് ഫ്രാന്‍സിസ് പാപ്പ.
മുറികളില്‍ അടഞ്ഞിരുന്നുളള സുവിശേഷപ്രഘോഷണ രീതി ശരിയല്ലെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സുവിശേഷത്തിനായി ദാഹിക്കുന്ന വലിയൊരു ലോകം വൈദികര്‍ക്കായി കാത്തിരിപ്പുണ്ടെന്നും പാപ്പകൂട്ടിച്ചേര്‍ത്തു.
സുവിശേഷ പ്രഘോഷണത്തില്‍ പങ്കുകാരാകാതെ ദിവ്യബലിയും വചനപ്രഘോഷണങ്ങളുമില്ലാതെ മുറികളില്‍ അടഞ്ഞിരിക്കുന്ന വൈദികര്‍ക്കുളള താക്കീത് കുടിയാണ് പാപ്പയുടെ ഈ പരാമര്‍ശം.
തെരുവുകളിലും അയല്‍സമൂഹങ്ങളിലും വിശിഷ്യാ, ദരിദ്രവും വിസ്മൃതവുമായ സ്ഥലങ്ങളില്‍ സുവിശേഷം എത്തിക്കാനുള്ള ആഗ്രഹത്താല്‍ ജ്വലിക്കുന്നവരായി വൈദീകര്‍ മാറണമെന്നും പാപ്പ ഓര്‍മിപ്പിച്ചു.
വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയായി പിയൂസ് 11-ാമന്‍ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ 100-ാം പിറന്നാളിനോട് അനുബന്ധിച്ച്, അദ്ദേഹം വിദ്യാര്‍ത്ഥിയായിരുന്ന ലൊംബാര്‍ഡ് പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്നുള്ള സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മുറിയില്‍ മാത്രം അടഞ്ഞിരിക്കാതെ ചെറിയ സമൂഹങ്ങളെ ലാളിച്ച് ശാന്തരായി സുവിശേഷത്തിനായി കാത്തിരിക്കുന്ന ലോകത്തിലേക്ക് അജപാലകര്‍ ഇറങ്ങണം. അജഗണത്തിന്‍റെ പ്രതീക്ഷകളും ഭാരങ്ങളും ഹൃത്തിലും തോളിലും വഹിച്ചുകൊണ്ട് അജപാലകര്‍ തന്നോട് അനുരൂപപ്പെടണമെന്ന് ക്രിസ്തു ആഗ്രഹിക്കുന്നു,’ പാപ്പ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പിയൂസ് 11-ാമന്‍ പാപ്പ നല്‍കിയ മാതൃകാ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പാപ്പ സന്ദേശം പങ്കുവെച്ചത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.