Categories: Kerala

കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തീര്‍ഥാനടത്തിന് ചൊവ്വാഴ്ച്ച തുടക്കമാവും.

രാത്രി 8 മണിക്ക് ഇടവക വികാരി ഫാ.ജോയ് മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.

അനില്‍ ജോസഫ്

തിരുവനന്തപുരം: തെക്കിന്‍റെ കെച്ച്പാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിന്‍റെ തിര്‍ഥാടന തിരുനാള്‍ ചൊവ്വാഴ്ച ആരംഭിച്ച് 27 ന് സമാപിക്കും.

ചൊവ്വ രാവിലെ 8.30 ന് നടക്കുന്ന തിര്‍ഥാടന പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍ റൂഫസ് പയസലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് അദ്ദേഹം തിരുസ്വരൂപത്തില്‍ കിരീടം ചാര്‍ത്തല്‍ കര്‍മ്മം നിര്‍വ്വഹിക്കും. വൈകിട്ട് 5.15 ന് കൊച്ച്പളളിയില്‍ ആഘോഷമായ സമൂഹ ദിവ്യബലി ഫാ.സുരേഷ് ഡി ആന്‍റണിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ , ഫാ. ക്ലീറ്റസ് വചന സന്ദേശം നല്‍കും തുടര്‍ന്ന് കൊച്ച് പളളിയില്‍ നിന്ന് വലിയ പളളിയിലേക്ക് തിരുസ്വരൂപ പ്രദക്ഷിണം

രാത്രി 8 മണിക്ക് ഇടവക വികാരി ഫാ.ജോയ് മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. തിരുനാള്‍ ദിനങ്ങളില്‍ നെയ്യാറ്റിന്‍കര തിരുവനന്തപുരം പാറശാല രൂപതകളിലെ വൈദികര്‍ തിരുകര്‍മ്മങ്ങള്‍ക്ക്കാര്‍മ്മികരാവും.22 ന് വൈകിട്ട് 6 ന് നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓഡുനേറ്റര്‍ മോണ്‍. സെല്‍വരാന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. 25 ന് വൈകിട്ട് നടക്കുന്ന അഘോഷമായ ദിവ്യബലിക്ക് രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി പി ജോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കുംക്ക തുടര്‍ന്ന് പളളിക്ക് ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.

26 ശനിയാഴ്ച വൈകിട്ട് 6 ന് കൊല്ലം രൂപതയുടെ മുന്‍ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലി തുര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണം. 27 ന് രാവിലെ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പളളിക്ക് ചുറ്റും അഘോഷമായ തിരുസ്വരൂപ പ്രദകഡഷിണം നടക്കും.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കൊളുകള്‍ പാലിച്ചായിരിക്കും തിരുനാള്‍ ആഘോഷങ്ങളെന്ന് ഇടവക വികാരി ഫാ.ജോയ്മത്യാസ് പറഞ്ഞു. എല്ലാ ദിവസങ്ങളിലും ഇടവകയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ തിരുകര്‍മ്മങ്ങള്‍ തത്സമയ സംപ്രേഷണം ഉണ്ടാകുമെന്ന്യു സംഘാടകര്‍ അറിയിച്ചു.

 

 

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago